ഷീന ബോറയെ വധിക്കാനുള്ള തീരുമാനം ഇന്ദ്രാണി മുഖര്‍ജി പീറ്റര്‍ മുഖര്‍ജിയെ അറിയിച്ചിരുന്നതായി സി.ബി.ഐ

ഷീന ബോറയെ വധിക്കാനുള്ള തീരുമാനം ഇന്ദ്രാണി മുഖര്‍ജി പീറ്റര്‍ മുഖര്‍ജിയെ അറിയിച്ചിരുന്നതായി സി.ബി.ഐ. മുംബൈ കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.
ഷീന ബോറയെ വധിക്കുന്നതിന് നാളുകള്‍ക്ക് മുമ്പ് പീറ്റര്‍ മുഖര്‍ജിക്ക് ഇക്കാര്യം അറിയാമായിരുന്നു. ഇന്ദ്രാണി ഇക്കാര്യം പീറ്റര്‍ മുഖര്‍ജിയെ അറിയിച്ചിരുന്നു. പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.
പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിര്‍ത്തു. പീറ്റര്‍ മുഖര്‍ജി ബ്രിട്ടീഷ് പൗരനാണെന്നും ജാമ്യം അനുവദിച്ചാല്‍ അദ്ദേഹം രാജ്യം വിടാന്‍ സാധ്യതയുടെണ്ടന്നും ജാമ്യ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് സി.ബി.ഐ പറഞ്ഞു. കേസ് ജനുവരി 30ന് വീണ്ടും പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























