തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...
തിരക്കേറിയ ബസ്സില്‍ അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്തത് യാത്രക്കാരെ ഞെട്ടിച്ചു. സംഭവത്തിന്റെ 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാവുകയും ചെയ്തു. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച യുവതി ബസില്‍ കയറുന്നതും വാതിലിനു സമീപം നില്ക്കുന്നതും യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം.
അവരുടെ സാന്നിദ്ധ്യത്തില്‍ ക്ഷുഭിതയായി അടുത്ത് നിന്നിരുന്ന മറ്റൊരു സ്ത്രീയേയും വീഡിയോയില്‍ കാണാം. മറ്റൊരു യാത്രക്കാരനോട് യുവതി അശ്ലീലമായ ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് അയാള്‍ സീറ്റ് മാറുന്നതും വീഡിയോയി കാണാം. വീഡിയോ എക്സില്‍ വൈറലായതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സ്ത്രീയുടെ അനുചിതമായ പെരുമാറ്റത്തിന് ആഞ്ഞടിച്ചു. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനുപകരം, യാത്രക്കാര്‍ അവളെ ബസില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു എന്ന് ഒരാള്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയില്‍ പ്രശസ്തിക്കായി ഈ കാണിക്കുന്നതെല്ലാം നിര്‍ഭാഗ്യകരമാണ്. ലോക്കല്‍ ബസുകളിലും ട്രെയിനുകളിലും വിദേശത്ത് പോലും ഇത് കണ്ടിട്ടില്ല. മറ്റൊരാള്‍ പറഞ്ഞു.നിരവധി പേര് ഡല്‍ഹി പോലീസിനെ ടാഗ് ചെയ്യുകയും യുവതിക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. വൈറലായ വീഡിയോയോട് പ്രതികരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ഈ വീഡിയോ റെക്കോര്‍ഡുചെയ്ത സ്ഥലവും തീയതിയും പരിശോധിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല.
https://www.facebook.com/Malayalivartha