Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു; തിരിച്ച് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി; കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ഗൂഢാലോചന

19 APRIL 2024 11:19 AM IST
മലയാളി വാര്‍ത്ത

അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെച്ചൊല്ലി ഇഡിയും ആംആദ്മി പാര്‍ട്ടിയും അടി തുടരുകയാണ്. ജാമ്യത്തെ ചൊല്ലിയാണ് ഇഡിയും ആംആദ്മി പാര്‍ട്ടിയും നേരിട്ട് രംഗത്തെത്തുന്നത്. അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി രംഗത്തെത്തി.

കെജ്രിവാള്‍ ജയിലിനുള്ളിലിരുന്ന് മാമ്പഴം അടക്കം, മധുരമുള്ള ഭക്ഷണം അമിതമായി കഴിച്ച് പ്രമേഹം കൂട്ടാന്‍ ശ്രമിക്കുന്നുവെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാള്‍ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതോടെ കെജ്രിവാളിന് ജയിലില്‍ നല്‍കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോടതി, ഇഡിയോട് തേടി. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇഡി സമര്‍പ്പിച്ചുവെന്നാണ് സൂചന.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടറെ കാണാനുള്ള സൗകര്യവും ദിവസവും പ്രമേഹം പരിശോധിക്കാനുള്ള സൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി വീണ്ടും നാളെ പരിഗണിക്കും. മദ്യനയക്കേസില്‍ ഇഡി അറസ്റ്റിലായത് മുതല്‍ തന്നെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളുണ്ടെന്നത് കെജ്രിവാളും കുടുംബവും ആം ആദ്മി പ്രവര്‍ത്തകരുമെല്ലം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പ്രമേഹം തന്നെയാണ് ഇവര്‍ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അതിനിടെ മദ്യ നയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. പ്രമേഹം കൂടി, ജാമ്യം ലഭിക്കുന്നതിനായി കെജ്രിവാള്‍ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി കോടതിയില്‍ ആരോപിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.

ഗൗരവമായ നിലയില്‍ പ്രമേഹബാധിതനായ കെജ്രിവാളിന് ഇന്‍സുലിന്‍ നിര്‍ബന്ധമാണ്, എന്നാല്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കുന്നില്ലെന്നും അതിഷി പറഞ്ഞു. പ്രമേഹം കൂടാന്‍ കെജ്രിവാള്‍ ജയിലില്‍ വച്ച് അമിതമായി മധുരം കഴിക്കുന്നുവെന്ന ഇഡി വാദം അടിസ്ഥാനരഹിതമാണ്, അത് കള്ളമാണെന്നും ആം ആദ്മി ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാലാണ് വീട്ടില്‍ നിന്ന് തയ്യാറാക്കുന്ന ഭക്ഷണം നല്‍കാന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇതിനും അനുവദിക്കുന്നില്ല. ഇത്തരത്തില്‍ ജയിലില്‍ വച്ച് തന്നെ കെജ്രിവാളിനെ അപകടപ്പെടുത്താനാണ് നീക്കമെന്നാണ് വീഡിയോ പ്രസ് മീറ്റിലൂടെ അതിഷി ആരോപിക്കുന്നത്.

അതിനിടെ ഡല്‍ഹി മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊതുജനങ്ങക്കായി നല്‍കിയ സന്ദേശം പങ്കുവെച്ച്ആം ആദ് ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. 'എന്റെ പേര് അരവിന്ദ് കെജ്രിവാള്‍, ഞാന്‍ തീവ്രവാദയല്ല' എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയതെന്ന് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പി പ്രതികാരം ചെയ്യുകയാണെന്നും കെജ്രിവാള്‍ ഇതിനെയെല്ലാം മറികടന്ന് പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിഹാര്‍ ജയിലിലുള്ള കൊടും കുറ്റവാളികള്‍ക്കുവരെ ഭാര്യയെയും അഭിഭാഷകനെയും കാണാനുള്ള അനുമതി കിട്ടാറുണ്ട്. എന്നാല്‍, കെജ്രിവാളിനെ കാണാന്‍പോയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മന്നിന് ഗ്ലാസ്സ് പാളിയുടെ പിന്നില്‍നിന്ന് സംസാരിക്കേണ്ടി വന്നുവെന്നും സഞ്ജയ് സിങ് പറഞ്ഞു.

കൊടും കുറ്റവാളികള്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ പോലും കെജ്രിവാളിന് കിട്ടിന്നില്ലെന്ന് തിങ്കളാഴ്ച തിഹാര്‍ ജയില്‍ സന്ദര്‍ഷിച്ച പഞ്ചാബ് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാല ജയില്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തടവുകാരെ പക്ഷാപാതത്തോടെയല്ല നോക്കുന്നത്. അവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമാണ്. കൊടും കുറ്റവാളിയെന്നും കുറ്റവാളിയെന്നുമുള്ള വേര്‍തിരിവില്ലെന്നും ജയില്‍ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ സഞ്ചെയ് ബനിിവാള്‍ വിശദീകരിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (6 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (12 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (25 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (32 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (44 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (47 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends