അരവിന്ദ് കേജരിവാളിനുനേരെ യുവതി മഷിയൊഴിച്ചു, യുവതിയെ വെറുതേ വിടാന്‍ കേജരിവാള്‍ നിര്‍ദേശം നല്‍കി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനുനേര്‍ക്ക് കരിമഷി പ്രയോഗം. ഒറ്റയക്ക, ഇരട്ടയക്ക ഗതാഗത പരിഷ്‌കരണത്തിന്റെ വിജയത്തില്‍ നന്ദി അറിയിക്കുന്നതിനായി ഡല്‍ഹിയിലെ ഛത്രാസല്‍ സ്റ്റേഡിയത്തില്‍ വിളിച്ചുകൂട്ടിയ പരിപാടിക്കിടെയാണ് ഒരു യുവതി കേജരിവാളിനുനേര്‍ക്ക് മഷിയൊഴിച്ചത്.
കേജരിവാള്‍ പ്രസംഗം ആരംഭിച്ചയുടന്‍ സുരക്ഷാ ജീവനക്കാരെ മറികടന്ന് എത്തിയ യുവതി അദ്ദേഹത്തിനുനേര്‍ക്ക് മഷിയൊഴിക്കുകയായിരുന്നു. ഒഴിച്ച മഷിയില്‍ കുറച്ച് കേജരിവാളിന്റെ മുഖത്താണ് പതിച്ചത്. ഉടന്‍തന്നെ പോലീസ് യുവതിയെ പിടികൂടിയെങ്കിലും അവരെ വെറുതേവിടാന്‍ കേജരിവാള്‍ നിര്‍ദേശം നല്‍കി.
അവരെ പോകാന്‍ അനുവദിക്കൂ. ഡല്‍ഹിയില്‍ നല്ല കാര്യങ്ങള്‍ എന്തുതന്നെ സംഭവിച്ചാലും ഇതായിരിക്കും ഫലം-സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്്ട് കേജരിവാള്‍ പറഞ്ഞു.
ഭാവന എന്ന യുവതിയാണ് അറസ്റ്റിലായതെന്നും ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് യൂണിറ്റ് അംഗമാണ് ഇവരെന്നുമാണ് സൂചന. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























