ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖി യുവതിയെ തല്ലിയെന്ന് ആരോപണം

ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖി യുവതിയെ തല്ലിയെന്ന് ആരോപണം. മുംബൈയില്‍ വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അദ്ദേഹം 24കാരിയായ യുവതിയെ തല്ലിയെന്നാണ് ആരോപണം. സംഭവത്തില്‍ പോലീസ് കേസെടുത്തു. പടിഞ്ഞാറന്‍ അന്തേരിയിലെ യാരി റോഡിലാണ് സംഭവം.
സിദ്ദിഖി താമസിക്കുന്ന അതേ ഹൗസിംഗ് സൊസൈറ്റിയില്‍ താമസിക്കുന്ന യുവതിയാണ് പരാതിക്കാരി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമം 354ാം വകുപ്പ് പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.
സിദ്ദിഖിയും സഹോദരനും അദ്ദേഹത്തിന്റെ ജീവനക്കാരും ചേര്‍ന്ന് തന്റെ മകളെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിക്കാരിയുടെ പിതാവും സോഹ്‌റ അഘ്ഹാദി ഹൗസിംഗ് സൊസൈറ്റി ചെയര്‍മാനുമായ സോണ ദാന്‍ദേക്കര്‍ പറഞ്ഞു. പാര്‍ക്കിംഗ് ഏരിയ സിദ്ദിഖി ഒറ്റയ്ക്ക് കൈയടക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ചെന്നപ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























