തസ്ലീമാ നസ്‌റിന്‍ ഫെബ്രുവരി അഞ്ചിന് കോഴിക്കോട്ടെത്തുന്നു

വധ ഭീഷണിയെ തുടര്‍ന്ന് സ്വന്തം രാജ്യം ഉപേക്ഷിക്കേണ്ടിവന്ന ബംഗ്ലാദേശ് സ്വദേശിയായ വിവാദ എഴുത്തുകാരി തസ്ലീമാ നസ്‌റിന്‍ ഫെബ്രുവരി അഞ്ചിന് കോഴിക്കോട്ടെത്തുന്നു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. സച്ചിദാനന്ദന്‍, ജയശ്രീ മിശ്ര, അനിതാ നായര്‍, കെ.ആര്‍ മീര തുടങ്ങിയ എഴുത്തുകാരും തസ്ലീമയ്ക്ക് ഒപ്പം സെമിനാറില്‍ പങ്കെടുക്കും. ഫെബ്രുവരി നാല് മുതല്‍ കോഴിക്കോട് ബീച്ചില്‍ ഒരുക്കുന്ന ഏഴ് വേദികളിലായാണ് ലിറ്ററി ഫെസ്റ്റ് അരങ്ങേറുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























