റണ്‍വേയില്‍ നായ കയറി, വിമാന സര്‍വീസ് റദ്ദാക്കി

റണ്‍വേയില്‍ നായ കയറിയതിനെത്തുടര്‍ന്ന് പുറപ്പെടാന്‍ തയാറായിരുന്ന വിമാന സര്‍വീസ് റദ്ദാക്കി. മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ജെറ്റ് എയര്‍വേയ്‌സ് വിമാനമാണ് റദ്ദാക്കിയത്.
വിമാനം റദ്ദാക്കിയതിനു പുറമേ നാലു വിമാനങ്ങളുടെ നിലത്തിറക്കലും വൈകി. 15 മിനിറ്റിലധികം ഈ വിമാനങ്ങള്‍ക്ക് ആകാശത്ത് പറക്കേണ്്ടിവന്നു. ഇന്‍ഡിഗോയുടെ രണ്്ടു വിമാനങ്ങള്‍, ഗോ എയര്‍, സ്‌പൈസ് ജെറ്റ് കമ്പനികളുടെ ഓരോ വിമാനങ്ങള്‍ എന്നിവയുടെ ലാന്‍ഡിംഗാണ് വൈകിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























