Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി സീതാറാം യെച്ചൂരി... വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിട്ട് വിദ്വേഷം സൃഷ്ടിച്ചതിന് മോദിയ്‌ക്കെതിരായി കേസെടുക്കണമെന്നും യെച്ചൂരി

22 APRIL 2024 08:53 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ മുസ്ലീങ്ങള്‍ക്കെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ നടപടി ആവശ്യപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിട്ട് വിദ്വേഷം സൃഷ്ടിച്ചതിന് മോദിയ്‌ക്കെതിരായി കേസെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. മോദി നടത്തിയ വിദ്വേഷപ്രസംഗത്തെ കുറിച്ച് വിവിധ ദിനപത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും പരാതിയ്‌ക്കൊപ്പം യെച്ചൂരി കൈമാറി.

രാജസ്ഥാനില്‍ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗമാണ് മോദി നടത്തിയത്. മുസ്ലീങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ട് 'നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൊടുക്കണോ'യെന്നാണ് മോദി റാലിയില്‍ പങ്കെടുത്തവരോട് ചോദിച്ചത്. ദിനപത്രങ്ങള്‍ക്ക് പുറമെ മറ്റ് മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മോദിയുടെ പ്രസംഗം വ്യാപകമായി പ്രചരിച്ചു. ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവെയ്ക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ 123(3) വകുപ്പിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോശം ഭാഷ ഉപയോഗിക്കുന്നതിനെതിരെയും വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നതിനെതിരെയും മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നതിനെതിരെയുമെല്ലാം തിരഞ്ഞെടുപ്പ് കമീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൃത്യമായ ഉപദേശം നല്‍കാറുണ്ട്. മാര്‍ച്ച് ഒന്നിന് കമീഷന്‍ പുറത്തുവിട്ട സര്‍ക്കുലറിലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. മോദിയുടെ പ്രസംഗം കമീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മോദി നടത്തിയിട്ടുള്ള ചട്ടലംഘനങ്ങള്‍ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയും മറ്റും പരാമര്‍ശിച്ച് മതവികാരം ഇളക്കിവിട്ട് മോദി നടത്തിയ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി ഏപ്രില്‍ 13 ന് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാക്കള്‍ രാമന് എതിരാണ് എന്ന തരത്തില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ ആ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഒരു നടപടിയും ഉണ്ടായില്ല.

ഒരു മതവിഭാഗത്തെയാണ് ഇപ്പോള്‍ കൃത്യമായി ലക്ഷ്യംവെച്ചത്. ഇത്തരം വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയതിന് നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കീഴ്വഴക്കമുണ്ട്. ഇപ്പോഴത്തെ പരാതി പരിഗണിച്ച് എത്രയും വേഗത്തില്‍ മോദിക്കും ബിജെപിയ്ക്കുമെതിരായി നടപടിയെടുക്കണം. നടപടിക്ക് തയ്യാറായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത കൂടുതല്‍ ഇടിയുകയും സ്വതന്ത്രവും നീതിയുക്തവുമായുള്ള തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്യും - യെച്ചൂരി പരാതിയില്‍ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (14 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (20 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (33 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (40 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (52 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (55 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends