Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

സ്വപ്നം കണ്ടത് എഴുതാന്‍, എഴുതിയത് ആത്മഹത്യാകുറിപ്പ്: ദളിത് വിദ്യാര്ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

18 JANUARY 2016 01:49 PM IST
മലയാളി വാര്‍ത്ത.

ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് രോഹിത് വെമുല സമരപന്തലില്‍ നിന്നും പുതിയ ഗവേഷക വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലേക്ക് പോയത്. സുഹൃത്തിന്റെ മുറിയില്‍ എഎസ്എ ബാനര് ഉപയോഗിച്ചാണ് രോഹിത് തൂങ്ങി മരിച്ചത്. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍്ന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ആത്മഹത്യാകുറിപ്പിന്റെ പൂര്‍ണ്ണരൂപം,

ഗുഡ്‌മോണിംഗ്,
ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടാകില്ല. എന്നോട് ദേഷ്യം തോന്നരുത്. നിങ്ങളില്‍ പലരും സ്‌നേഹത്തോടെയും കരുതലോടെയുമാണ് എന്നോട് പെരുമാറിയിട്ടുള്ളത്. എനിക്ക് ആരോടും പരാതിയില്ല. എല്ലാഴ്‌പ്പോഴും പ്രശ്‌നം എന്റേതുമാത്രമായിരുന്നു. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അകലം കൂടി വരുന്നത് പോലെ എനിക്ക് തോന്നുന്നു. അങ്ങനെ ഞാനൊരു ഭീകരസ്വത്വമായും മാറുന്നു. എനിക്ക് ഒരു എഴുത്തുകാരന് ആവാനായിരുന്നു ആഗ്രഹം. കാള് സാഗനെപോലെ ശാസ്ത്രത്തെക്കുറിച്ച് എഴുതാനായിരുന്നു ഞാന് സ്വപ്നം കണ്ടിരുന്നത്. എന്നാല് ഈ ആത്മഹത്യാകുറിപ്പ് മാത്രമാണ് എനിക്ക് എഴുതാനായത്.
ശാസ്ത്രത്തെയും നക്ഷത്രങ്ങളെയും പ്രകൃതിയേയും ഞാന് സ്‌നേഹിച്ചു. പ്രകൃതിയില് നിന്നും വളരെ മുമ്പ് അകന്നുപോയ മനുഷ്യരേയും സ്‌നേഹിച്ചു. നമ്മുടെ ചിന്തകളും വികാരങ്ങളും നിമിഷ സൂചികളായിരിക്കുന്നു. നമുക്കിടയിലുള്ള സ്‌നേഹം പോലും കൃത്രിമമാണ്. നമ്മുടെ വിശ്വാസങ്ങള്ക്ക് നിറം കൂടി വരുന്നു. വേദനിക്കാതെ സ്‌നേഹിക്കുക എന്നത് അസാധ്യമായി മാറുന്നു.
ഓരോ മനുഷ്യരുടേയും മൂല്യം അവനെക്കൊണ്ട് എന്ത് ഉപയോഗമുണ്ട് എന്നതിലേക്ക് ചുരുങ്ങുന്നു. ഉള്ളിലെ മഹത്വം കൊണ്ട് ആരെയും വിലയിരുത്തുന്നില്ല. പഠനത്തിലും തെരുവിലും രാഷ്ട്രീയത്തിലും മരണത്തിലും ജീവിതത്തിലുമെല്ലാം ഈയൊരു രീതി പരന്നുകിടക്കുകയാണ്.
ഞാന് ആദ്യമായാണ് ഇത്തരത്തില് ഒരു കത്തെഴുതുന്നത്. ആദ്യത്തെ ഈ കത്ത് തന്നെ അവസാനത്തേതും.
ഞാന് പറയുന്നതിന് അര്ത്ഥം ഇല്ലെങ്കില് ക്ഷമിക്കുക.
ലോകത്തെ മനസിലാക്കുന്നതില് ഞാന് പരാജയപ്പെട്ടിരിക്കാം. സ്‌നേഹം, വേദന, ജീവിതം, മരണം എല്ലാം തെറ്റായി മനസിലാക്കിയതാകാം. ആവശ്യമില്ലാത്ത തിടുക്കം ജീവിതത്തില് എനിക്കുണ്ടായിരുന്നു. ജീവിതം ആരംഭിക്കാന് വേണ്ടിയായിരുന്നു ആ തിടുക്കം. ചിലര്ക്ക് ജീവിതം തന്നെയാണ് ശാപം. എന്റെ ജനനം തന്നെ വിനാശകരമായ ഒരു അബദ്ധമായിരുന്നു. ബാല്യത്തില് അനുഭവിച്ച ഏകാന്തതയില് നിന്നും ഒരിക്കലും എനിക്ക് മോചനം ലഭിച്ചില്ല. പ്രോത്സാഹനം അന്യമായിരുന്ന ഒരു ബാല്യം എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു.
ഞാന് ഇപ്പോള് വേദനിക്കുന്നില്ല, വിഷമമില്ല. ആകെയുള്ളത് വെറും ശൂന്യത മാത്രം. എന്നെക്കുറിച്ച് യാതൊരു ആകുലതകളുമില്ല. സ്വയംബോധ്യമില്ലാത്തത് പരിതാപകരമാണെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെയാണ് ഞാന് ഈ തീരുമാനമെടുത്തതും. മറ്റുള്ളവര് എന്നെ വിഡ്ഢിയെന്ന് വിളിക്കുമായിരിക്കും. മരണശേഷം സ്വാര്ഥനെന്നും മണ്ടനെന്നുമുള്ള വിളികള് ഉയര്‌ന്നേക്കാം. എന്നാല് അതിനെക്കുറിച്ച് ഇപ്പോള് ഞാന് ചിന്തിക്കുന്നുപോലുമില്ല. മരണാനന്തരജീവിതത്തില് എനിക്ക് വിശ്വാസമില്ല. പ്രേതങ്ങളും ആത്മാക്കളും കെട്ടുകഥയാണെന്ന് കരുതുന്നു. ഇനി അങ്ങനെ എന്തെങ്കിലും സാധ്യതയുണ്ടെങ്കില് മരണാനന്തരം നക്ഷത്രങ്ങളിലേക്കും മറ്റു ലോകങ്ങളിലേക്കും ഞാന്‍ സഞ്ചരിക്കും.
ഈ കത്ത് വായിക്കുന്നവര്‍ സാധിക്കുമെങ്കില്‍ എനിക്ക് ഒരു സഹായം ചെയ്യണം. സര്‍വകലാശാലയില്‍ നിന്നും ഏഴ് മാസത്തെ ഗവേഷണ ഫെല്ലോഷിപ്പ് എനിക്ക് ലഭിക്കാനുണ്ട്. ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയോളം വരുമത്. എന്റെ കുടുംബത്തിന് ഈ തുക നല്കണം. പിന്നെ രാംജിക്ക് നാല്പ്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും ആ പണം തിരികെ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എനിക്കുവേണ്ടി നിങ്ങള് ആ കടം വീട്ടണം. വളരെ ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം എന്റെ ശവസംസ്‌കാരം നടത്തേണ്ടത്. ഞാന്‍ ഒരുവേള ഇവിടെ വന്ന് പോയതുപോലെ മാത്രമേ നിങ്ങള്‍ കരുതാവു. എനിക്കുവേണ്ടി ആരും കണ്ണീരൊഴുക്കരുത്. ജീവിക്കുന്നതിനേക്കാള്‍ സന്തോഷം മരണമായതു കൊണ്ടാണ് ഞാന്‍് പോകുന്നത്.
ഉമ അണ്ണാ, ഇങ്ങനെയൊരു കാര്യത്തിന് നിങ്ങളുടെ മുറി ഉപയോഗിക്കുന്നതിന് ക്ഷമിക്കുക. നിരാശപ്പെടുത്തിയതിന് എഎസ്എയിലെ സുഹൃത്തുക്കള്‍ എന്നോട് ക്ഷമിക്കുക. നിങ്ങള്‍ എന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു. നിങ്ങളോരോരുത്തര്ക്കും നല്ലതുമാത്രം ആശംസിക്കുന്നു.
അവസാനമായി ഒരിക്കല്‍ കൂടി
ജയ് ഭീം
ആത്മഹത്യാകുറിപ്പിലെ മര്യാദകള്‍ ഞാന്‍ മറന്നു, എന്റെ ആത്മഹത്യയില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. ആരും വാക്കുകള്‍് കൊണ്ടോ പ്രവൃത്തികൊണ്ടോ എന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചിട്ടില്ല. ഇത് എന്റെ മാത്രം തീരുമാനമാണ്. എനിക്ക് മാത്രമാണ് ഈ പ്രവൃത്തിയുടെ ഉത്തരവാദിത്വം. എന്റെ സുഹൃത്തുക്കളേയോ ശത്രുക്കളേയോ ഇതിന്റെപേരില്‍ ക്രൂശിക്കരുത്.

രോഹിത് വെമൂല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (12 minutes ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (31 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (45 minutes ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (1 hour ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (1 hour ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (2 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (2 hours ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (9 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (9 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (12 hours ago)

Malayali Vartha Recommends