ഗുജറാത്തില്‍ മദ്യക്കുപ്പികള്‍ നിറച്ച ലോറി മറിഞ്ഞു, നാട്ടുക്കാര്‍ ആഘോഷമാക്കി

സമ്പൂര്‍ണ മദ്യ നിരോധന സംസ്ഥാനമായ ഗുജറാത്തില്‍ മദ്യക്കുപ്പികള്‍ നിറച്ച ലോറി മറിഞ്ഞത് \'മരുഭൂമിയിലെ മഴപോലെ\' ആഘോഷമാക്കി പ്രദേശവാസികള്‍. ധനേരയ്ക്ക് സമീപം മദ്യക്കുപ്പി നിറച്ച വാഹനം മറിഞ്ഞുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ ഓടിക്കൂടിയ പ്രദേശവാസികള്‍ കഴിയുന്നത്ര കുപ്പികളുമായാണ് മടങ്ങിയത്. ഇതില്‍ മദ്യക്കുപ്പികള്‍ ചാക്കില്‍ വാരിക്കൂട്ടി കടന്നവരും ഏറെയാണ്.
മദ്യത്തിന് പൂര്‍ണ നിരോധനമാണ് ഗുജറാത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വ്യാജ മദ്യം നിര്‍മ്മിക്കുകയും വിതരണം ചെയ്യുന്നവര്‍ക്കും വധശിക്ഷ വരെ വിധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവുമാണ് ഗുജറാത്ത്. ഈ സാഹചര്യത്തില്‍ മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് മുതലാക്കി കച്ചവടം ലക്ഷ്യമിട്ടെത്തിയ ലോറിയാണ് മറിഞ്ഞത്.
റോഡില്‍നിന്നും അഞ്ചടിയോളം താഴ്ചയിലേക്കാണ് മദ്യക്കുപ്പികള്‍ നിറച്ച ലോറി മറിഞ്ഞത്. വാര്‍ത്തയറിഞ്ഞ് ഓടിക്കൂടിയവര്‍ കയ്യില്‍ കിട്ടിയ കുപ്പികളുമായി മടങ്ങിയപ്പോള്‍ ചിലര്‍ ബ്രാന്‍ഡഡ് ഐറ്റം മാത്രം തെരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു. ലോറി അപകടത്തില്‍പ്പെട്ട വാര്‍ത്ത നാട്ടുകാര്‍ക്ക് പുറമെ മിനിട്ടുകള്‍ക്കകം പോലീസും അറിഞ്ഞിരുന്നു. എന്നാല്‍ നിയപാലകര്‍ പാഞ്ഞെത്തുമ്പോള്‍ അനാഥമായ ലോറിയും ഒഴിഞ്ഞ ചില മദ്യക്കുപ്പികളും മാത്രമാണ് കണ്ടെത്താനായത്. തലപോകുന്ന കുറ്റമായതിനാല്‍ വാഹനം അപകടത്തില്‍പ്പെട്ടയുടന്‍ ലോറി െ്രെഡവറും സ്ഥലംവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























