പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സല്‍വീന്ദര്‍ സിങിനെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയനാക്കും

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുരുദാസ്പുര്‍ മുന്‍ എസ്.പി സല്‍വീന്ദര്‍സിങിനെ എന്‍ഐഎ ഇന്ന് നുണപരിശോധനക്ക് വിധേയനാക്കും. സല്‍വീന്ദര്‍സിങിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ ഡല്‍ഹി കോടതി ഇന്നലെ എന്‍ഐഎക്ക് അനുമതി നല്‍കിയത്.
ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് കഴിഞ്ഞ ആഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ സല്‍വീന്ദര്‍സിങ് നല്‍കിയ മൊഴി പരസ്പര വിരുദ്ധമായിരുന്നു. പാചകക്കാരനടക്കം സല്‍വീന്ദര്‍സിങുമായി അടുത്ത ബന്ധം പുര്‍ത്തിയിരുന്ന ചിലരെയും ചോദ്യം ചെയ്തിരുന്നു. സല്‍വീന്ദര്‍സിങിന് ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.
എന്നാല്‍ എസ്പിക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള വ്യക്തമായ തെളിവുകളൊന്നും എന്‍ഐഎക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗുര്‍ദാസ് പൂര്‍ മുന്‍ എസ്പിയെ നുണപരിശോധനക്ക് വിധേയനാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























