രാജ്യത്ത് ആദ്യമായി ഭിന്ന ലിംഗക്കാരുടെ ടാക്‌സി സര്‍വീസിനു തുടക്കം

രാജ്യത്ത് ആദ്യമായി ഭിന്ന ലിംഗക്കാരുടെ ടാക്‌സി സര്‍വീസ് മുംബൈല്‍ ആരംഭിക്കുന്നു. വിംഗ്‌സ് റെയിന്‍ബോ എന്ന പേരിലാണ് ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസാണ് ആരംഭിക്കുന്നത്. ഹംസഫാര്‍ ടെസ്റ്റ്, വിംഗ്‌സ് ട്രാവല്‍സ് എന്നിവര്‍ ചേര്‍ന്നാണ് വിംഗ്‌സ് റെയിന്‍ബോ ആരംഭിക്കുന്നത്.
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിനായി അഞ്ച് പേരടങ്ങുന്ന സംഘത്തിന് പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ടാക്‌സി െ്രെഡവര്‍മാരില്‍ രണ്ട് പേര്‍ ഭിന്ന ലിംഗക്കാരും മൂന്ന് പേര്‍ സ്വവര്‍ഗ രതിക്കാരുമാണ്. അടുത്ത മൂന്ന് മാസത്തിനകം സര്‍വീസ് ആരംഭിക്കുമെന്ന് ഹംസഫര്‍ ട്രസ്റ്റ് അറിയിച്ചു.
ഭിന്ന ലിംഗക്കാരും ലൈംഗിക ന്യൂനപക്ഷങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായിട്ടാണ് ടാക്‌സി സര്‍വീസ് ഹംസഫര്‍ ട്രസ്റ്റ് ആരംഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























