ബിഹാറില്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി

ബിഹാറില്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വനിതകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതായി നിതീഷ് കുമാര്‍ പറഞ്ഞു.
നിതീഷ് നേതൃത്വം നല്‍കിയ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു വനിതാ സംവരണം. നിലവില്‍ പോലീസ് കോണ്‍സ്റ്റബിള്‍, എസ്‌ഐ തസ്തികകളില്‍ വനിതകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്്. പ്രൈമറി സ്‌കൂള്‍ അധ്യാപക തസ്തികയില്‍ 50 ശതമാനം സംവരണമാണ് വനിതകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























