Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഹിത് വെമൂലയുടെ ആത്മഹത്യ: മോദി എന്തുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കാത്തത്?

20 JANUARY 2016 11:19 PM IST
മലയാളി വാര്‍ത്ത.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ഥി രോഹിത് വെമൂല ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ബന്ദാരു ദത്താത്രേയയെയും പുറത്താക്കണമെന്നു പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, പൂന, ചെന്നൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിയുടെ മരണത്തിനു ഉത്തരവാദികള്‍ ഡല്‍ഹിയിലെ മന്ത്രിയും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. കൂടുതല്‍ പഠിക്കാനും വളരാനും എത്തിയ വിദ്യാര്‍ഥിയെ തീരാവേദന നല്‍കി മരണത്തിലേക്കു തള്ളിവിടുകയായിരുന്നു. അദ്ദേഹം ജീവനൊടുക്കിയതാണെങ്കിലും അതിലേക്കു നയിച്ചത് വൈസ് ചാന്‍സലറും ഒരു കേന്ദ്രമന്ത്രിയും ചേര്‍ന്നാണെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണു സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാത്തതെന്നു ഹൈദരാബാദ് എംപി അസാദുദീന്‍ ഒവൈസി ചോദിച്ചു. പഞ്ചായത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്കുപോലും ട്വിറ്ററില്‍ അഭിപ്രായം പറയുന്ന ആളാണ് പ്രധാനമന്ത്രി. രോഹിതിന്റെ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ 140 അക്ഷരങ്ങള്‍ പോലും ആവശ്യമില്ല. സാമൂഹികമായ വിവേചനമാണു രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. രോഹിത് വെമൂലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് പ്രമുഖ എഴുത്തുകാരന്‍ അശോക് വാജ്‌പേയി ഡി ലിറ്റ് ബിരുദം തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചു. ഹൈദരാബാദ് സര്‍വകലാശാല നല്‍കിയ ഡി ലിറ്റ് ബിരുദം തിരികെ നല്‍കുമെന്ന് അദ്ദേഹം ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ സ്വതന്ത്രമായ വ്യവഹാരം നടത്തുന്നതിനും സംവദിക്കുന്നതിനുമുള്ള സാഹചര്യങ്ങള്‍ സര്‍വകലാശാലകളില്‍ ഒരുക്കണമെന്നും വാജ്‌പേയി ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കാമ്പസില്‍ എബിവിപി പ്രവര്‍ത്തകനെ ആക്രമിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി രോഹിത് വെമൂല ഉള്‍പ്പെടെ ഗവേഷണ വിദ്യാര്‍ഥികളായ അഞ്ചു പേരെ യൂണിവേഴ്‌സിറ്റിയില്‍നിന്നു പുറത്താക്കിയത്. ഇതിനെതിരേ രോഹിത് ഉള്‍പ്പെടെയുള്ളവര്‍ സമരത്തിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (3 minutes ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (10 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (16 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (54 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

Malayali Vartha Recommends