നാലു വയസ്സുകാരിയെ സ്‌കൂള്‍ ബസിനുള്ളില്‍ വച്ച് കണ്ടക്ടര്‍ മാനഭംഗപ്പെടുത്തി

ചൊവ്വാഴ്ച മധ്യപ്രദേശിലെ ഉജ്ജെനിലാണ് സംഭവം. നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നാലു വയസ്സുകാരിയെയാണ് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനുള്ളില്‍ വച്ച് കണ്ടക്ടര്‍ മാനഭംഗപ്പെടുത്തിയത്. പ്രതി മഹേഷ് ഭാഗ്‌വാനെ പോലീസ് അറസ്റ്റു ചെയ്തു.
മറ്റു കുട്ടികളെ വീടുകളില്‍ എത്തിച്ചശേഷം നാലു വയസ്സുകാരി ബസില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് പീഡനം നടന്നത്. വീട്ടിലെത്തിയ കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. സംഭവത്തില്‍ െ്രെഡവറുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























