ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ അതിര്‍ത്തി വഴി ഒളിച്ചു കടന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലിനിടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയിലെ നൈന വത്തോറ ഗ്രാമത്തില്‍ ഭീകര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഒളിച്ചിരുന്ന ഭീകര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കൂടുതല്‍ ഭീകരര്‍ ഈ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. അതിര്‍ത്തിയില്‍ ഇപ്പോഴും സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























