സദാനന്ദ ഗൗഡയുടെ അനന്തരവന്‍ മദ്യപിച്ച് ബാര്‍ ജീവനക്കാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍

കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡയുടെ അനന്തരവന്‍ മദ്യപിച്ച് ലക്കുകെട്ട് ബാര്‍ ജീവനക്കാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജനുവരി രണ്ടിനു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ഗൗഡയുടെ അനന്തരവന്‍ അഭിഷേകും സുഹത്ത് ഹിതേഷും ബംഗളൂരുവിലെ ജെപി നഗറിലുള്ള ബാറിലാണ് അര്‍ധരാത്രിയില്‍ അക്രമമഴിച്ചു വിട്ടത്. രാത്രി ഏറെ വൈകി ബാറിലെത്തിയ ഇവര്‍ പതിനൊന്നു മണിക്കു ശേഷവും മദ്യം ആവശ്യപ്പെട്ടു. ബാര്‍ അടക്കാന്‍ സമയമായെന്നും മദ്യം തരാനാകില്ലെന്നും ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ബാറിലെ സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























