Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍

21 MAY 2024 12:05 AM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയിലായെന്ന് വിവരം. കഴിഞ്ഞ ദിവസം പിടിയിലായ ഇടനിലക്കാരന്‍ തൃശൂര്‍ വലപ്പാട് എടമുട്ടം കോരുകുളത്ത് വീട്ടില്‍ സാബിത്ത് നാസറിന്റെ (30) സുഹൃത്താണ് ഇയാള്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സാബിത്തിനെ റിമാന്‍ഡ് ചെയ്തു. അന്താരാഷ്ട്ര ബന്ധമുള്ള കേസായതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തേക്കും.

ശനിയാഴ്ച രാത്രി ഇറാനില്‍ നിന്ന് കുവൈറ്റ് വഴി കൊച്ചിയിലെത്തിയ സാബിത്തിനെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. മലയാളിയടക്കം ഇരുപതുപേരെ അവയവ കൈമാറ്റത്തിനായി ഇറാനില്‍ എത്തിച്ചെന്നാണ് ഇയാളുടെ മൊഴി. ഇതിലേറെപ്പേര്‍ ഇരയായിട്ടുണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നു. ഇരകളുടെ വിവരങ്ങള്‍ നെടുമ്പാശേരി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഹൈദരാബാദ് സംഘം നെടുമ്പാശേരിയില്‍ നിന്ന് കുവൈറ്റ് വഴിയാണ് ആളുകളെ ഇറാനില്‍ എത്തിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പാലക്കാട് സ്വദേശിയെയാണ് ഒരു വര്‍ഷം മുമ്പ് കടത്തിയത്. കൂടുതലും സ്ത്രീകളാണ്. രണ്ട് പേര്‍ ഇറാനില്‍ മരിച്ചതായി പൊലീസിന് സൂചന ലഭിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളിലെ ആളുകളെയാണ് മുഖ്യമായും ഇറാനിലേക്ക് കടത്തിയത്. രോഗിയുമായി 50 ലക്ഷം രൂപയ്ക്ക് പാക്കേജ് ഉണ്ടാക്കുന്ന മാഫിയ, ദാതാവിന് നല്‍കുന്നത് ഏഴ് ലക്ഷം രൂപയും ആശുപത്രി ചെലവും. ആളൊന്നിന് 25 ലക്ഷം വീതം ഇവരുടെ പോക്കറ്റില്‍ വീഴും. അഞ്ച് വര്‍ഷമായി അവയവക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് ഇയാളുടെ മൊഴി.

സാമ്പത്തികമായി തര്‍ന്നതോടെ അവയവം വിറ്റ് പണം കണ്ടെത്താന്‍ 2019ല്‍ സാബിത്ത് ശ്രീലങ്കയിലേക്ക് പറന്നു. ഹൈദരാബാദ് സംഘമാണ് ശ്രീലങ്കയില്‍ എത്തിച്ചത്. ഇവിടെ പരിചയപ്പെട്ട മധു റാക്കറ്റിലേക്ക് അടുപ്പിച്ചു. ഇടനില നിന്നാല്‍ വന്‍തുക കിട്ടുമെന്ന് തിരിച്ചറിഞ്ഞതോടെ സാബിത്ത് പൂര്‍ണമായും ഇതിലേക്ക് തിരിയുകയായിരുന്നു. ഇയാള്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഭാര്യ ഉപേക്ഷിച്ചതോടെ അധികസമയവും ഇറാനിലായിരുന്നു. ഇന്ത്യയില്‍ നിന്ന് എത്തുന്ന ദാതാക്കളുടെ കാര്യങ്ങള്‍ സാബിത്താണ് ഇറാനില്‍ നോക്കിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (7 minutes ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (16 minutes ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (40 minutes ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (1 hour ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (2 hours ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (8 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (8 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (8 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (9 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (9 hours ago)

Malayali Vartha Recommends