പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായി അന്തരിച്ചു

വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായി (97) അന്തരിച്ചു. അഹമ്മദാബാദിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികില്‍സയിലായിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ ഭാര്യയും പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയുടെ അമ്മയുമാണ് മൃണാളിനി സാരാഭായ്.
ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലയെ ലോകത്തിനു മുമ്പില്‍ എത്തിച്ച് അവയുടെ മഹത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി. ലോക പ്രശസ്തിയാര്‍ജ്ജിച്ച ദര്‍പ്പണ എന്ന കലാകേന്ദ്രം ഇവരുടെ പ്രവര്‍ത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. 1949 ല്‍ അഹമ്മദാബാദിലാണ് ഇത് സ്ഥാപിച്ചത്.
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായാണ് മൃണാളിനി. പ്രമുഖ സ്വാതന്ത്ര്യസമര നായികയും ഐഎന്‍എയുടെ പ്രവര്‍ത്തകയുമയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്. 2014ലെ പ്രവാസി രത്‌ന അവാര്‍ഡ് നേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























