Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭര്‍ത്താവിന്റെ കടം വീട്ടാന്‍ ഭാര്യയുടെ ശരീരം നല്‍കാന്‍ പഞ്ചായത്തിന്റെ ആവശ്യം വിവാദത്തില്‍

21 JANUARY 2016 06:36 AM IST
മലയാളി വാര്‍ത്ത.

മുംബൈയില്‍ ഭര്‍ത്താവ് വരുത്തിവച്ച ആറു ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ ഭാര്യയുടെ ശരീരം ആവശ്യപ്പെട്ട സമുദായ നേതാക്കളുടെ നടപടി വിവാദത്തില്‍. മഹാരാഷ്ട്ര പര്‍ഭാനി ജില്ലയിലെ ഒരു ജാതി പഞ്ചായത്തിലെ എട്ട് അംഗങ്ങളാണ് യുവതിയോട് തങ്ങള്‍ക്ക് വശപ്പെടാന്‍ ആവശ്യപ്പെട്ടത്. കടംവീട്ടാന്‍ നിര്‍വാഹമില്ലെന്ന് ഭര്‍ത്താവ് അറിയിച്ചതോടെയാണ് സമുദായ നേതാക്കള്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്.
സംഭവമറിഞ്ഞ മഹാരാഷ്ട്ര അന്തശ്രദ്ധ നിര്‍മൂലന്‍ സമിതി (മാന്‍സ്) ഉചിതമായ ഇടപെടല്‍ മൂലം ദമ്പതികള്‍ ഊരുവിലക്കില്‍ നിന്നു രക്ഷപ്പെട്ടു. എന്നു മാത്രമല്ല പഞ്ചായത്ത് പിരിച്ചുവിടാനും മാന്‍സിനു കഴിഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടുന്ന സമിതിയാണ് മാന്‍സ്. നരേന്ദ്ര ദബോല്‍ക്കര്‍ 1989ലാണ് ഈ സംഘടന രൂപീകരിച്ചത്.
ഗൊന്ദാലി സമുദായത്തില്‍പെട്ട ദീപക് ഭോറെയും ഭാര്യയുമാണ് നേതൃത്വത്തിന്റെ അനീതിയ്ക്ക് ഇരയായത്. സേലു സ്വദേശിയായ 90,000 രൂപ രണ്ടു വര്‍ഷം മുന്‍പ് സമുദായത്തില്‍ നിന്നു വായ്പയെടുത്തിരുന്നു. ഇതിനകം 2.50 ലക്ഷം രൂപ പഞ്ചായത്തില്‍ തിരിച്ചടച്ചു. എന്നാല്‍ കടം വീട്ടാന്‍ ഇനിയും ആറു ലക്ഷം കൂടി അടയ്ക്കണമെന്ന് സമുദായ നേതൃത്വം ആവശ്യപ്പെട്ടു. ദമ്പതികള്‍ ഇതു നിഷേധിച്ചതോടെയാണ് നേതാക്കളില്‍ ചിലര്‍ ഭാര്യയുടെ മേല്‍ കണ്ണുവച്ചത്.
തിങ്കളാഴ്ച പഞ്ചായത്ത് അംഗങ്ങള്‍ ഭോറെയുടെ വീട്ടില്‍ ബലാത്കാരമായി കടന്ന് ഭാര്യയോട് മോശമായി പെരുമാറിയതായി ഭോറെയുടെ അമ്മാവന്‍ സുഭാഷ് ഉെ പറഞ്ഞു. വീട്ടുപകരണങ്ങള്‍ എടുത്തുകൊണ്ടുപോയ ഇവര്‍ ഭോറെയെ ജാതിഭ്രഷ്ട് കല്പിച്ച് വാതില്‍ ബന്ധിക്കുകയും ചെയ്തു.
വിലക്ക് വന്നതോടെ ദമ്പതികള്‍ നാസികിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഭോറെയുടെ അമ്മാവനും കുടുംബത്തിനും നേര്‍ക്കായി പഞ്ചായത്തിന്റെ ദേഷ്യം. ഭോറെയെയും കുടുംബത്തെയും സഹായിച്ചാല്‍ ജാതിവിലക്ക് നേരിടേണ്ടിവരുമെന്നും നേതാക്കള്‍ പറഞ്ഞു. ഇതോടെയാണ് സുഭാഷ് മാന്‍സ് പ്രവര്‍ത്തകരെ ബന്ധപ്പെടുകയും സഹായം തേടുകയും ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (1 minute ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (8 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (14 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (52 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

Malayali Vartha Recommends