നടപ്പാതയില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കുമേല്‍ മെഴ്‌സിഡസ് കാര്‍ പാഞ്ഞുകയറി അഞ്ചു പേര്‍ക്ക് പരിക്ക്

ദക്ഷിണ മുംബൈയില്‍ റോഡരുകിലെ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ മെഴ്‌സിഡസ് കാര്‍ പാഞ്ഞുകയറി. അര്‍ദ്ധ രാത്രിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം ഓടിരക്ഷപ്പെട്ട കാര്‍ െ്രെഡവറെ പോലീസ് പിന്നീട് പിടികൂടി.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെ മസ്ജിദ് ബന്ദര്‍ മേഖലയിലാണ് അപകടമുണ്ടായത്. ഝാര്‍ഖണ്ഡ് രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. ഒരു ടയോട്ട കാറില്‍ ഇടിച്ച ശേഷമാണ് മെഴ്‌സിഡസ് കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയത്.
അപകടകാരണത്തെ കുറിച്ച് പരിശോധിച്ചുവരികയാണെന്നും കാറില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നും അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























