ക്രൂഡ് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ബംഗാളില്‍ രണ്ടു പേര്‍ മരിച്ചു

ക്രൂഡ് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ബംഗാളില്‍ രണ്ടുപേര്‍ മരിച്ചു. ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. സ്ഥലത്തുനിന്ന് വന്‍ സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. ഭീകര പ്രവര്‍ത്തനവുമായി ബന്ധമുണ്ടോയെന്നതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പാക് ചാരസംഘടനയായ ഐഎസ് ശക്തമായ വേരോട്ടം ബംഗാളില്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. നിരോധിത സംഘടനയായ ജമാത് ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഹൗറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. മൂര്‍ഷിദാബാദ്, നദിയ, ബിര്‍ഭും, ബുര്‍ധ്വാന്‍ എന്നീ ജില്ലകളിലും ജെഎംബി പിടിമുറുക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























