കര്‍ണാടക മുഖ്യമന്ത്രി ഭാര്യക്കു സമ്മാനമായി നല്‍കിയത് മഴയിലും നനയാത്ത ഒരു ലക്ഷം രൂപയുടെ പട്ടുസാരി

മുഖ്യമന്ത്രി ഭാര്യക്കു സമ്മാനമായി നല്‍കിയ സാരിയെക്കുറിച്ചാണ് കര്‍ണാടകയിലെങ്ങും ഇപ്പോള്‍ സംസാരം. ഭാര്യയ്ക്ക് മഴയിലും നനയാത്ത ഒരു ലക്ഷം രൂപയുടെ പട്ടുസാരിയാണ് മുഖ്യമന്ത്രി കണവന്‍ സമ്മാനമായി നല്‍കിയത്. അതും സ്വര്‍ണ നൂലിഴകള്‍ പാകിയ പട്ടുസാരി. കര്‍ണാടക സില്‍ക്ക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ ദേവനഗരിയിലെ ഷോറും ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സിദ്ധരാമയ്യ ഭാര്യയ്ക്കായി 'സ്‌പെഷല്‍ സമ്മാനം വാങ്ങിയത്. സ്വര്‍ണ നൂലുകള്‍ പാകിയ സാരി വാട്ടര്‍പ്രൂഫാണ്. സാരിയില്‍ വെള്ളം വീണാല്‍ നനയില്ല. വെള്ളം ഒഴിച്ച് ഇത് ബോധ്യപ്പെട്ട ശേഷമാണ് മുഖ്യമന്ത്രി സാരി വാങ്ങിയത്. ഓറഞ്ചിലും സ്വര്‍ണ നിറത്തിലും തിളങ്ങുന്ന സാരിയുടെ വില 1,09,385 രൂപയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























