പ്രശാന്ത് കിഷോര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഉപദേശകന്‍

പ്രശാന്ത് കിഷോറിനെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഉപദേശകനായി നിയമിച്ചു. കാബിനറ്റ് റാങ്കിലാണ് 38 കാരനായ കിഷോറിനെ നിയമിച്ചിരിക്കുന്നത്. നയരൂപീകരണത്തിലും നടപ്പാക്കലിലും മുഖ്യമന്ത്രിക്ക് ഉപദേഷ്ടാവായിരിക്കും കിഷോര്‍. ഇന്നലെ രാത്രിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ മുഖ്യ പ്രചാരകനായിരുന്നു കിഷോര്‍. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലും അസമിലും ഭരണകക്ഷികള്‍ക്ക് തന്റെ സേവനം കിഷോര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























