മൃണാളിനി സാരാഭായിയുടെ മരണത്തില്‍ മോഡി അനുശോചിക്കാത്തത് മോശമായി പോയെന്ന് മല്ലിക സാരാഭായ്

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനമര്‍പ്പിക്കാത്തതില്‍ പ്രതിഷേധിച്ച് മകള്‍ മല്ലികാ സാരാഭായ് രംഗത്ത്. രാഷ്ട്രീയ വിജോയിപ്പുകള്‍ കൊണ്ടാണ് മോദി അനുശോചനം അറിയിക്കാത്തിരുന്നതെന്ന് മല്ലിക തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
' എന്റെ രാഷ്ട്രീയത്തെ നിങ്ങളും നിങ്ങളുടെ രാഷ്ട്രീയത്തെ ഞാനും വെറുക്കുന്നു. എന്നാല്‍ ഇതിന് കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി മൃണാളിനി സാരാഭായി രാജ്യത്തിന്റെ സംസ്‌കാരത്തെ പ്രചരിപ്പിക്കാന്‍ ചെയ്തതുമായി ബന്ധമൊന്നുമില്ല.
മൃണാളിനി സാരാഭായ് നമ്മുടെ സംസ്‌കാരത്തെ ലോകം മുഴുവന്‍ പ്രചരിപ്പിച്ചയാളാണ്. അവരുടെ മരണത്തെ തുടര്‍ന്ന് ഒരു വാചകം പോലും അനുശോചിക്കാത്തത് നിങ്ങളുടെ മാനസികാവസ്ഥയെ കാണിക്കുന്നു. നിങ്ങള്‍ എന്നെ വെറുത്താലും രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ അവരുടെ സംഭാവനയെ അംഗീകരിക്കേണ്ടതായിരുന്നു. എന്നാല്‍ നിങ്ങളത് ചെയ്തില്ല.
നിങ്ങളെ കുറിച്ച് ലജ്ജ തോന്നുന്നു.' ഇതായിരുന്നു മല്ലിക സാരാഭായി ഫേസ്ബുക്കില്‍ കുറിച്ചത്. മല്ലികയുടെ വിമര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് വരെയും പ്രതികരണമൊന്നും നല്‍കിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























