സ്ത്രീധനം ഉണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നത് കണ്ട് മനംനൊന്ത് 18കാരി തൂങ്ങി മരിച്ചു

തന്റെ വിവാഹത്തിന് സ്ത്രീധനം ഉണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നത് കണ്ട് മനംനൊന്ത് 18കാരി തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവമുണ്ടായത്. മോഹിനി ബിസ് എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.
പ്രദേശത്തുള്ള ഒരു യുവാവുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കര്‍ഷകനായ പിതാവിന് സാധിച്ചില്ല. സ്ത്രീധനത്തിനായി പണമുണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നത് കണ്ട മോഹിനി മാനസിക സമ്മര്‍ദത്തിലാവുകയും ജീവനൊടുക്കുകയുമായിരുന്നു.
സ്ത്രീധനം സമൂഹിക വിപത്താണെന്നും സമൂഹത്തില്‍ നിന്നും തുടച്ച് നീക്കണമെന്നും മോഹിനി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. 12ാം ക്ലാസില്‍ 80 ശതമാനം മാര്‍ക്കോടെ ജയിച്ച മോഹിനിയെ തുടര്‍ന്ന് പഠിപ്പിക്കാന്‍ പണമില്ലാത്തതിനാലാണ് വിവാഹം ചെയ്ത് അയയ്ക്കാന്‍ തീരുമാനിച്ചതെന്ന് മോഹിനിയുടെ പിതാവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























