ഛത്തീസ്ഗഡില്‍ കുഴിബോംബുപൊട്ടി സിആര്‍പിഎഫ് ജവാനു പരിക്കേറ്റു

ഛത്തീസ്ഗഡില്‍ കുഴിബോംബുപൊട്ടി സിആര്‍പിഎഫ് ജവാനു പരിക്ക്. ശനിയാഴ്ച തെക്കന്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയിലായിരുന്നു സംഭവം. സിആര്‍പിഎഫ് 111 -ാം ബറ്റാലിയനിലെ ജനാര്‍ദ്ധനന്‍ സോനാവെയ്ന്‍ ആണ് പരിക്കേറ്റത്.
മാവോയിസ്റ്റ് ശക്തികേന്ദ്രമായ ദന്തേവാഡയിലെ സമേലി ഗ്രാമത്തില്‍ റോഡുപണിയുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ജവാന്റെ വലതു കാല്‍ പാദം നഷ്ടപ്പെട്ടു. ഇടതു കാലിനും ഗുരുതരപരിക്കേറ്റു. ജനാര്‍ദ്ധനനെ വ്യോമമാര്‍ഗം റായിപുരിലെ ആശുപത്രിയിലേക്കു മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























