കേന്ദ്രമന്ത്രിയായതിന് ശേഷം എസ്.ജിയുമായുള്ള ആദ്യ കൂടിക്കാഴ്ച... വന്ദേഭാരതില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കും മുന്‍ മന്ത്രി കെ.കെ. ശൈലജയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി

കേന്ദ്രമന്ത്രിയായതിന് ശേഷം എസ്.ജിയുമായുള്ള ആദ്യ കൂടിക്കാഴ്ച...വന്ദേഭാരതില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കും മുന്‍ മന്ത്രി കെ.കെ. ശൈലജയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി. കേന്ദ്രമന്ത്രിയായതിന് ശേഷം എസ്.ജിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇതെന്ന് ചിത്രം പങ്കുവച്ച് മേജര്‍ രവി കുറിച്ചു. വലിയ ആലിംഗനത്തോടെ എസ്.ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ. ശൈലജ ടീച്ചറെയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ്ഹിന്ദ് - എന്ന് മേജര്‍ രവി കുറിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപിയും വടകരയില്‍ നിന്ന് കെ.കെ. ശൈലജയും മത്സരിച്ചിരുന്നു. എന്‍.ഡി.എയില്‍ നിന്ന് മത്സരിച്ച സുരേഷ് ഗോപി തൃശൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ വടകരയില്‍ കെ.കെ. ശൈലജ വന്‍ പരാജയം നേരിട്ടു.
അതേസമയം ഓപ്പറേഷന്‍ റാഹത്ത് എന്ന ചിത്രത്തിലൂടെ വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് മേജര്‍ രവി. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മേജര്‍ രവിയുടെ സംവിധാന രംഗത്തേക്കുള്ള മടങ്ങിവരവ്. ശരത് കുമാറാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
https://www.facebook.com/Malayalivartha























