എട്ട് ലക്ഷം പോയിട്ട് എട്ട് കോടി സര്‍വകലാശാല പ്രഖ്യാപിച്ചാലും തങ്ങള്‍ക്ക് അതു വേണ്ടന്ന് രോഹിത്തിന്റെ കുടുമ്പം

ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ആശ്വാസധനമായി ഹൈദരാബാദ് സര്‍വകലാശാല പ്രഖ്യാപിച്ച പണം വേണ്ടെന്ന് രോഹിതിന്റെ കുടുംബം. എട്ട് ലക്ഷം രൂപ തങ്ങള്‍ക്ക് വേണ്ട, അവന് മരിച്ച സര്‍വകലാശാല എട്ട് കോടി തന്നാലും തങ്ങള്‍ക്ക് വേണ്ടന്ന് രോഹിത്തിന്റെ അമ്മ നീലിമ പറഞ്ഞു. രോഹിത് മരിച്ച ശേഷം അഞ്ച് ദിവസം കഴിഞ്ഞാണ് സ്മൃതി ഇറാനി വിളിച്ചത്. എന്തുകൊണ്ട് അഞ്ച് ദിവസം സമയമെടുത്തു? നിങ്ങളും സ്ത്രീയല്ലെ.. നിങ്ങളും അമ്മയല്ലേ...അവന് എന്തിന് മരിച്ചൂ എന്ന് എനിക്കറിയണം. നിങ്ങളവനെ കൊന്നതാണോ? അവന് മരിച്ചതാണോ? എന്തിന് അവനെ സസ്പെന്റ് ചെയ്തു? അതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം. അതെ എനിക്ക് വേണ്ടു എന്നും നീലിമ പറഞ്ഞു.
രോഹിതിന്റെ മരണത്തിന് ശേഷം വളരെ വൈകി പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയെയും രോഹിതിന്റെ കുടുംബം വിമര്‍ശിച്ചു.
രോഹിതിന്റെ അമ്മ ഇന്നലെ സര്‍വകലാശാല ക്യാമ്പസില്‍ എത്തിയിരുന്നു. രോഹിതിന്റെ സഹോദരി നീലിമ, സഹോദരന് രാജു എന്നിവര്‍ക്കൊപ്പമാണ് അമ്മ ക്യാമ്പസില്‍ എത്തിയത്. രോഹിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























