ഫെബ്രുവരി രണ്ടിന് മുമ്പ് മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് അജ്ഞാതന്റെ ഭീഷണി

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാജ്യമാകെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനിടയില്‍ ഫെബ്രുവരി രണ്ടിന് മുമ്പ് മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി. സെപ്റ്റംബര്‍ രണ്ടിന് മുമ്പ് ഡല്‍ഹിയിലെ ഛത്രപതി ശിവാജി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് തകര്‍ക്കുമെന്നാണ് അജ്ഞാത സന്ദേശം. വിമാനത്താവളത്തിലേക്കാണ് ഫോണ്‍ സന്ദേശം എത്തിയത്.
ശനിയാഴ്ച വൈകിട്ട് ഏകദേശം അഞ്ചുമണിയോടെയാണ് ഫോണ്‍ സന്ദേശം എത്തിയതെന്നും. ഫ്രെബ്രുവരി രണ്ടിന് മുമ്പായി വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു സന്ദേശമെന്നും ഇയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും വിമാനതാവള അധികൃതര്‍ അറിയിച്ചു. ഫോണ്‍ വിളിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























