ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ഇതേതുടര്‍ന്ന് റെയിലവേ 20 സര്‍വീസുകള്‍ റദ്ദാക്കി. 135 സര്‍വീസുകള്‍ വൈകുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ 5.30ന് കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കാഴ്ച ദൂരപരിധി കുറഞ്ഞതിനാല്‍ റോഡ് ഗതാഗതവും മന്ദഗതിയിലാണ്.
ശനിയാഴ്ചയും മൂടല്‍മഞ്ഞ് ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിരുന്നു. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് അനുഭവപ്പെട്ട വെള്ളിയാഴ്ച കുറഞ്ഞ താപനില 4.2 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നിരുന്നു.
അതേസമയം, ഡല്‍ഹിയില്‍ നിന്നുള്ള 68 സര്‍വീസുകള്‍ നേരത്തെ മുതല്‍ റദ്ദാക്കിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. ഇവ 25ഓടെ പുനരാരംഭിക്കും. തിങ്കളാഴ്ച മുതല്‍ ജമ്മു മെയില്‍, ഉത്തരാഞ്ചല്‍ സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്, ഭഗല്‍പുര്‍ ഗരിബ്രാത്ത് എന്നിവ സര്‍വീസ് ആരംഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























