ബെംഗളൂരു സ്‌ഫോടനക്കേസില്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ രാജിവച്ചു

ബെംഗളൂരു സ്‌ഫോടനകേസില്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ.കെ സീതാറാം രാജിവെച്ചു. കേസിന്റെ വിചാരണ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് രാജിയെന്നാണ് സൂചന. സാക്ഷികള്‍ സ്വാധീനിക്കപ്പെടുന്നുവെന്ന് സീതാറാം പലതവണ കോടതിയില്‍ പരാതിപ്പെട്ടിരുന്നു. കേസില്‍ 90 ശതമാനം സാക്ഷികളും കൂറ് മാറിയതായി ഏറ്റവും ഒടുവില്‍ നല്‍കിയ ഹര്‍ജിയിലും സീതാറാം ആശങ്ക പ്രകടിപ്പിച്ചു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട ഒന്‍പത് കേസുകള്‍ ഒന്നിപ്പിയ്ക്കുന്നതിനെതിരെയും പബ്ലിക് പ്രൊസിക്യൂട്ടര്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പരസ്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കേസിന്റെ നിര്‍ണായ വിസ്താരം നടക്കുന്ന സാഹചര്യത്തില്‍ പബ്ലിക് പ്രൊസിക്യൂട്ടറുടെ രാജി വിചരാണ നടപടികളെ ബാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























