ചായക്കടയില്‍ നിന്നും ബ്രാന്റ് അംബാസിഡറിലേക്ക്

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസായ ചായ വില്‍പ്പനക്കാരന്‍ ഇനി മഹാരാഷ്ട്ര സര്‍ക്കാറിന്റെ ലേണ്‍ ആന്റ് ഏണ്‍ സ്‌കീമിന്റെ ബ്രാന്റ് അംബാസിഡര്‍ ആകും. സംസ്ഥാനത്തെ സോലാപ്പൂര്‍ ജില്ലയിലെ സദാശിവ് പേത്തില്‍ ചായ വില്‍ക്കുന്ന സോമനാഥ് ഗിരം എന്ന ഇരുപത്തിയെട്ടുകാരന്റെ പരീക്ഷാ ഫലം കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്.
ഇക്കാലത്ത് ചായവില്‍ക്കുന്നവര്‍ക്ക് നല്ല സമയമാണ്. ചായ വിറ്റിരുന്ന വ്യക്തി പ്രധാനമന്ത്രിയായി ഇപ്പോഴിതാ ചായ വില്‍ക്കുന്ന സോമനാഥ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായി എന്നാണ് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് തവ്‌ഡേ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിനെ പോലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന്റെ ലേണ്‍ ആന്റ് ഏണ്‍ സ്‌കീമിന്റെ ബ്രാന്റ് അംബാസിഡറായി സോമനാഥിനെ പ്രഖ്യാപിക്കുന്നതായി മന്ത്രി പറഞ്ഞു. നഗര ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ആന്റ് അനിമേഷന്‍ കോളേജിലെ ബിരുദദാന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
മാദ്ധ്യമങ്ങളില്‍ കൂടിയാണ് വിവരം അറിഞ്ഞതെന്നും ലേണ്‍ ആന്റ് ഏണ്‍ സ്‌കീമിന്റെ ബ്രാന്റ് അംബാസിഡറായി തന്നെ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നുമാണ് ഇതിനെകുറിച്ച് ഗിരം പ്രതികരിച്ചത്. പഠിക്കണമെന്ന് ആഗ്രഹമുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഗിരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























