വിരുദുനഗറില്‍ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു

തമിഴ്നാട്ടിലെ വിരുദുനഗറില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു.ഇന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രഥമദൃഷ്ട്യാ, രണ്ടോ അതിലധികമോ രാസവസ്തുക്കള്‍ കലര്‍ന്നതിന്റെ ഫലമായാണ് സ്‌ഫോടനം നടന്നതെന്നാണ് കരുതുന്നത്. എന്നിരുന്നാലും, കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയുടെ ഒരു ഭാഗവും തകര്‍ന്നു. പരിസരത്തുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റു. നിര്‍മ്മാണ പ്രക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിര്‍ദ്ദിഷ്ട ജോലികള്‍ക്കായി നീക്കിവച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്കും മുറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
സ്ഫോടനത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് സംഘം സ്ഥലത്തെത്തി. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























