ചാന്ദ്ര പര്യവേക്ഷണ രംഗത്ത് മുന്നേറുകയാണ് ഇന്ത്യ..ചന്ദ്രയാന്‍ 4 ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്...ശിവശക്തി പോയിൻ്റിൽ നിന്ന് പാറക്കല്ലുകൾ എത്തിക്കാൻ ലക്ഷ്യമിടുന്നുവെന്ന് ഇസ്രോ മേധാവി...

ചാന്ദ്ര പര്യവേക്ഷണ രംഗത്ത് മുന്നേറുകയാണ് ഇന്ത്യ. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ബൃഹത്തായ ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ലോകമുറ്റു നോക്കിയപ്പോൾ ഭാരതം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തിറങ്ങി. ലാൻഡറിൽ നിന്ന് റോവർ ഇറങ്ങിയ നിമിഷം ഓരോ ഭാരതീയനും നൊഞ്ചോട് ചേർത്ത് വയ്‌ക്കുകയാണ്. ഇന്ത്യയെ ഇന്ദുവോളം എത്തിച്ച ഇടത്തിന് പ്രധാനമന്ത്രി ശിവശക്തി പോയിൻ്റ് എന്ന് പേരും നൽകിയിരുന്നു.ചന്ദ്രയാന്‍ 3 ന്റെ വിജയത്തിന് ശേഷം ചന്ദ്രയാന്‍ 4 ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ചന്ദ്രനില്‍ നിന്നും മണ്ണും ശിലകളും ഉള്‍പ്പെടുന്ന സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാന്‍ 4 ദൗത്യത്തിന്റെ ലക്ഷ്യം.നാലാം ചാന്ദ്ര ദൗത്യം ശിവശക്തി പോയിൻ്റിൽ നിന്ന് പാറക്കല്ലുകൾ എത്തിക്കാൻ ലക്ഷ്യമിടുന്നുവെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചു.
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് സാധ്യമാകുമെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.2040-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ പദ്ധതിയിടുന്നു. ഇതിന് മുന്നോടിയായി മനുഷ്യനെ ബഹിരാകാശത്തും ചാന്ദ്ര ഭ്രമണപഥത്തിലും എത്തിച്ച് പരീക്ഷണ ദൗത്യങ്ങൾ വിജയകരമാക്കണം. ആളില്ലാ പരീക്ഷണങ്ങൾക്ക് ശേഷം മാത്രമേ മനുഷ്യനെ എത്തിക്കാൻ കഴിയൂ. ഇതിന്റെ ഭാഗമായാണ് ചന്ദ്രോപരിതലത്തിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കാൻ പദ്ധതിയിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.സാമ്പിളുകൾ എത്തിക്കുന്നത് വഴി സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിൽ വ്യക്തത വരും. എത്ര ഭാരം ഉൾക്കൊള്ളാൻ സാധിക്കുമെന്ന് അറിയാൻ കഴിയും. മനുഷ്യനെ വച്ച് ഇത്തരം പരീക്ഷണങ്ങൾ ചെയ്യാൻ പരിമിതിയുണ്ടെന്നും ആദ്യ പടിയെന്നവണ്ണമാണ് സാമ്പിളുകൾ എത്തിച്ച് പരീക്ഷിക്കുന്നതെന്നും സോമനാഥ് പറഞ്ഞു.
മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി പുത്തൻ റോക്കറ്റും പണിപ്പുരയിാലണെന്നും അദ്ദേഹം അറിയിച്ചു. ‘സൂര്യ’ എന്നാകും ഇതിന്റെ പേരെന്നും അദ്ദേഹം വെളിപ്പെടുത്തി.ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡറാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി മുതല്‍ ശിവ ശക്തി എന്ന പേരില്‍ അറിയപ്പെടുമെന്നാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഐഎയു വര്‍ക്കിങ് ഗ്രൂപ്പാണ് വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് നല്‍കിയ ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്.പേരിനെക്കുറിച്ച് വിശകലനം ചെയ്ത സംഘടന കഴിഞ്ഞ 19നായിരുന്നു ശിവശക്തി പോയിന്റ് ഔദ്യോഗികമായി അംഗീകരിക്കാൻ തീരുമാനമെടുത്തത്. ശിവൻ ലോകത്തിന്റെ നന്മയുടെ പ്രതീകമാണെന്നും ശക്തി അതിന് കരുത്ത് പകരുന്നുവെന്നും അതിനാൽ ലാൻഡർ ഇറങ്ങിയ ഭാഗം ശിവ ശക്തിയെന്ന് അറിയപ്പെടുമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്.
ചന്ദ്രയാൻ 3 വിജയകരമായതിനാൽ തന്നെ പേടകത്തിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.ചന്ദ്രൻ്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിന് സമീപം എത്തുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ, ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ നാല് രാജ്യങ്ങളിൽ ഒന്നാണ്.രണ്ട് വ്യത്യസ്ത പേലോഡുകളുമായി രണ്ട് വിക്ഷേപണങ്ങള്‍ ചന്ദ്രയാന്‍ 4 ന് വേണ്ടി നടത്തും. എല്‍എംവി3, പിഎസ്എല്‍വി റോക്കറ്റുകളിലായിരിക്കും ഇത്. പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍, ലാന്‍ഡിങിന് വേണ്ടിയുള്ള ഡിസന്റര്‍ മോഡ്യൂള്‍, ചന്ദ്രനില്‍ നിന്ന് പറന്നുയരുന്നതിനുള്ള അസന്റര്‍ മോഡ്യൂള്‍, ഭൂമിയിലേക്ക് തിരിച്ച് യാത്ര ചെയ്യുന്നതിനുള്ള ട്രാന്‍സ്ഫര്‍ മോഡ്യൂള്‍ എന്നിങ്ങനെ അഞ്ച് മോഡ്യൂളുകളുള്ള ദൗത്യമാണ് ചന്ദ്രയാന്‍ 4. ഇക്കാരണത്താല്‍ സങ്കീര്‍ണത ഏറെയാണ്.പരുക്കന്‍ ഭൂപ്രകൃതിയുള്ള മേഖലയായതിനാല്‍ കൂടുതല്‍ കൃത്യതയുള്ള സാങ്കേതിക വിദ്യകള്‍ ദൗത്യത്തിനായി ഉപയോഗിക്കേണ്ടിവരും. ജലം ഉള്‍പ്പടെ പ്രദേശത്തെ വിഭവങ്ങള്‍ എന്തെല്ലാം എന്ന് പഠിക്കാന്‍ ദൗത്യത്തിലൂടെ സാധിക്കും.
https://www.facebook.com/Malayalivartha























