ചെന്നൈയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

ചെന്നൈയില്‍ 19കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഹോസ്റ്റലിലെ റൂമിലാണ് തൂങ്ങി മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്നാണ് പോലീസ് അറിയിച്ചത്. എന്നാല്‍ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പഠനത്തില്‍ പ്രതീക്ഷിച്ച ഉയര്‍ച്ച നേടാനാകാത്തതാവും കുട്ടി ജീവനൊടുക്കാന്‍ കാരണമെന്നും പോലീസ് പറഞ്ഞു.
തമിഴ്‌നാട്ടിലെ വില്ലുപാടമാണ് വിദ്യാര്‍ത്ഥിയുടെ വീട്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കോളേജിന് സമീപമുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























