വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയില്‍ കുറവ്...19 കിലോ സിലിണ്ടറിന് 31 രൂപയുടെ കുറവ്

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയില്‍ കുറവ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.
അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കഴിഞ്ഞ മാസവും കുറച്ച് എണ്ണക്കമ്പനികള്‍. ജൂണ്‍ മാസത്തില്‍ സിലിണ്ടറിന് 69.50 രൂപയാണ് കുറച്ചത്. ഇതോടെ 19 ഗ്രാം തൂക്കമുള്ള സിലിണ്ടറിന്റെ വില അന്ന് 1685.50 രൂപയായിരിക്കും.
നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ട വില. മെയ് മാസവും വാണിജ്യ സിലണ്ടറുകളുടെ വില കുറിച്ചിരുന്നു. 19 രൂപയായിരുന്നു കുറച്ചത്. അതേസമയം ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിട്ടില്ല.
"
https://www.facebook.com/Malayalivartha























