റഫയിലെ ഹമാസ് തുരങ്കവും റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഐഡിഎഫ് തകർത്തു... .തെക്കൻ ഗാസയിലെ റഫയിൽ ഐക്യരാഷ്ട്രസഭയുടെ സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഹമാസ് തുരങ്കം ആണ് തകർത്തതെന്നു ഐഡിഎഫ്

റഫയിലെ ഹമാസ് തുരങ്കവും റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഐഡിഎഫ് തകർത്തു .തെക്കൻ ഗാസയിലെ റഫയിൽ ഐക്യരാഷ്ട്രസഭയുടെ സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഹമാസ് തുരങ്കം ആണ് തകർത്തതെന്നു ഐഡിഎഫ് വ്യക്തമാക്കി . ഭൂഗർഭ പാതകളിലേക്ക് നയിക്കുന്ന നിരവധി ടണൽ ഷാഫ്റ്റുകളും നെഗേവ് ബ്രിഗേഡിന് കീഴിൽ പ്രവർത്തിക്കുന്ന സൈനികർ കണ്ടെത്തി നശിപ്പിച്ചു. തുരങ്കത്തിനും അതിൻ്റെ ശാഖകൾക്കും ഏകദേശം 500 മീറ്റർ നീളമുണ്ടായിരുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത് . അതിനോടനുബന്ധിച്ചുള്ള ഹമാസിൻ്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും സൈന്യം കണ്ടെത്തി തകർത്തതായി സൈന്യം അറിയിച്ചു . അതേസമയം റഫയിലെ ഫിലാഡൽഫി ഇടനാഴിയിലുള്ള ഹമാസ് തുരങ്കങ്ങൾ പൂർണ്ണമായി ഉന്മൂലനം ചെയ്യാൻ ഐഡിഎഫിന് കുറഞ്ഞത് ആറ് മാസമെങ്കിലും ആവശ്യമുണ്ടെന്നാണ് റിപ്പോർട്ട്
“ഹമാസിൻ്റെ ഓക്സിജൻ” എന്നറിയപ്പെടുന്ന ഫിലാഡൽഫി ഇടനാഴി പുറം ലോകത്ത് നിന്ന്, പ്രത്യേകിച്ച് ഇറാനിൽ നിന്ന് ആയുധങ്ങൾ സ്വീകരിക്കുന്നതിനു വേണ്ടിയാണ് ഹമാസ് ഉണ്ടാക്കിയിട്ടുള്ളത് .ഫിലാഡൽഫി ഇടനാഴിയിലൂടെ ഹമാസിന് ലഭിച്ച ആയുധ പരിശീലനവും രഹസ്യാന്വേഷണ പരിശീലനവും ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഒക്ടോബർ 7 സംഭവിക്കുമായിരുന്നില്ല.
ഇസ്രായേലും ടെഹ്‌റാൻ പിന്തുണയുള്ള ലെബനീസ് മിലിഷ്യയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം ഒരു സമ്പൂർണ്ണ സംഘട്ടനത്തിലേക്ക് നീങ്ങുന്നത് തടയാൻ നയതന്ത്രജ്ഞർ ശ്രമിക്കുകയാണ് എന്നാൽ , ലെബനനിൽ ഇസ്രായേൽ തോതിലുള്ള ആക്രമണം നടത്തിയാൽ ഇസ്രയേലിനെ നശിപ്പിക്കുമെന്നാണ് ഇറാന്റെ ഭീഷണി . അതിർത്തി പ്രദേശത്ത് നിന്ന് ഹിസ്ബുള്ള സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ ഇസ്രായേൽ ലെബനനെ ആക്രമിക്കുമെന്ന് മാസങ്ങളായി ഇസ്രായേൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഇസ്രായേലിലേക്ക് നുഴഞ്ഞുകയറ്റം നടത്തുമെന്നാണ് ഹിസ്ബുള്ളയുടെ ഭീഷണി
പതിറ്റാണ്ടുകളായി ഇസ്രായേലും ഹിസ്ബുള്ളയും ബാധ ശത്രുക്കളാണ് . ഇസ്രായേലിൻ്റെ വടക്കൻ അതിർത്തിയിൽ ഇടയ്ക്കിടെ ഇരുകൂട്ടരും ഏറ്റുമുട്ടാറുമുണ്ട് .വെടിയുതിർക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഗാസ മുനമ്പിൽ യുദ്ധം ആരംഭിച്ചത് മുതൽ, ഹിസ്ബുള്ളയും ഇസ്രായേൽ സൈന്യവും അതിർത്തി കടന്നുള്ള ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
ലെബനൻ അതിർത്തിയിലെ സംഘർഷം ചർച്ച ചെയ്യുന്നതിനായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിൽ ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ ഹമാസിൻ്റെ ആക്രമണം ഗാസയിൽ യുദ്ധത്തിന് തുടക്കമിട്ടതിൻ്റെ പിറ്റേന്ന് മുതൽ, ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചുതുടങ്ങിയതാണ് . ലെബനീസ് അതിർത്തിയുടെ ഇരുവശത്തും, ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ആക്രമണങ്ങൾ തുടരുന്നുണ്ട് . ഇസ്രായേലിൽ എവിടെയും ആക്രമിക്കാൻ ശേഷിയുള്ള ഏകദേശം 1 , 50,000 റോക്കറ്റുകളുടെയും മിസൈലുകളുടെയും ആയുധശേഖരം ഹിസ്ബുള്ളയുടെ കൈവശമുണ്ട്. അതേസമയം, ഒരു സമ്പൂർണ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ലെബന
തെക്കൻ ഗാസയിൽ റഫയുടെ ഉൾമേഖലകളും വടക്കൻ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കി. ഇവിടങ്ങളിൽ ഷെല്ലാക്രമണങ്ങളിൽ ഒട്ടേറെ വീടുകൾ തകർന്നു. റഫയിലെ ഷബൂര പട്ടണത്തിൽ കുട്ടികളടക്കം ഒരു വീട്ടിലെ 6 പേർ കൊല്ലപ്പെട്ടു.
സെൻട്രൽ റഫയിലെ അൽ ഔദ പള്ളിക്ക് സൈന്യം തീയിട്ടു. 2 ദിവസത്തിനകം ഇന്ധനമെത്തിയില്ലെങ്കിൽ ഗാസയിലെ ശേഷിക്കുന്ന ആശുപത്രികളുടെയും പ്രവർത്തനം നിലയ്ക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി.
ഹമാസിന്റെ ഉന്മൂലനമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിലപാട് ആവർത്തിച്ചു. ഡസൻ കണക്കിനു ഹമാസുകാരെ ദിവസവും കൊന്നൊടുക്കുന്നതായും അന്തിമ വിജയം നേടാതെ പിന്മാറ്റമില്ലെന്നും നെതന്യാഹു കാബിനറ്റ് യോഗത്തിൽ പറഞ്ഞു. ഷെജയ്യയിലും റഫയിലും ചെറുത്തുനിൽപു ശക്തമായി തുടരുന്നുവെന്ന് ഹമാസും പ്രസ്താവിച്ചു.
കഴിഞ്ഞ മാസമാദ്യം യുദ്ധം അവസാനിപ്പിക്കാനായി യുഎസ് നേതൃത്വത്തിൽ ആരംഭിച്ച മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെട്ട നിലയിലാണ്. താൽക്കാലിക വെടിനിർത്തലാവാമെങ്കിലും 2007 മുതൽ ഗാസ ഭരിക്കുന്ന ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നാണു ഇസ്രയേൽ നിലപാട്. ∙ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 37,877 പലസ്തീൻകാർ കൊല്ലപ്പെട്ടു. 86,969 പേർക്കു പരുക്കേറ്റു.
https://www.facebook.com/Malayalivartha























