മോദിയുടെ മറുപടിക്കായി കാത്ത് രാജ്യം...രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. ...

മോദിയുടെ മറുപടിക്കായി കാത്ത് രാജ്യം...രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും....
പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ മോദിയുടെ മറുപടിക്കായി രാജ്യം കാത്തിരിക്കുകയാണ്. ഇന്ന് വൈകുന്നേരം ലോക്സഭയിലും നാളെ രാജ്യസഭയിലും മോദി സംസാരിക്കും.
നീറ്റ് പരീക്ഷ, അഗ്‌നിവീര്‍, കര്‍ഷകരുടെ മരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കായാണ് പ്രതിപക്ഷം ഏറെ കാത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗവും മറ്റ് നേതാക്കന്‍മാര്‍ ഉയര്‍ത്തിയ വിഷയങ്ങളിലും ബിജെപി എന്ത് നിലപാട് സ്വീകരിക്കുമെന്നും അറിയാനുണ്ട്.
അതേസമയം രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുല്‍ വിളിച്ചു എന്നാണു ബിജെപിയുടെ ആരോപണം.
"
https://www.facebook.com/Malayalivartha























