പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്‌സഭയില്‍ വലിച്ചുകുടഞ്ഞ് രാഹുല്‍ ഗാന്ധി; ആഭ്യന്തര മന്ത്രി അമിത് ഷാ ഞെട്ടിവിറച്ചു; എന്താണ് പ്രതിപക്ഷമെന്നും എന്താണ് പ്രതിപക്ഷത്തിന്റെ ശക്തിയെന്നും തിരിച്ചറിഞ്ഞ് നരേന്ദ്ര മോദി

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്‌സഭയില്‍ വലിച്ചുകുടഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ ഞെട്ടിവിറച്ചു. രാജ്‌നാഥ് സിംഗ് വെടികൊണ്ട പരുവത്തിലായി. എന്താണ് പ്രതിപക്ഷമെന്നും എന്താണ് പ്രതിപക്ഷത്തിന്റെ ശക്തിയെന്നും നരേന്ദ്ര മോദി ഇതാദ്യമായി തിരിച്ചറിഞ്ഞിരിക്കുന്നു. 400 സീറ്റുകള്‍ വെട്ടിപ്പിടിക്കുമെന്നും പാര്‍ട്ടി അജണ്ട നടപ്പാക്കുമെന്നും വീമ്പിളക്കിയ നരേന്ദ്ര മോദി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത്രയും കാലം ഏകാധിപതികളെപ്പോലെ ഭരിച്ചിരുന്ന മോദിയും അമിത് ഷായും ജനാധിപത്യം എന്താണെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ രണ്ടു ബിജെപി സര്‍ക്കാരുകളിലും മുന്നില്‍ നിന്നത് മോദിയുടെ ഏകാധിപത്യവും വണ്‍ മാന്‍ ഷോയുമായിരുന്നു. ഇന്നാവട്ടെ കഴിഞ്ഞ ഭരണകാലത്തെ മോദിയുടെ അഭ്യാസങ്ങളൊന്നും നടപ്പാകില്ലെന്ന സ്ഥിതിയായിരിക്കുന്നു. പ്രതിപക്ഷം സര്‍ക്കാരിനു കൂച്ചുവിലങ്ങിട്ടതോടെ അമിത് ഷായും മോദിയും ജെപി നഡ്ഡയുമൊക്കെ ആകെ അസ്വസ്ഥരായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന് മാത്രം 100 സീറ്റുകള്‍ ലഭിക്കുകയും ശക്തമായ ഒരു പ്രതിപക്ഷം ദേശീയതലത്തില്‍ നിലവില്‍ വരികയും ചെയ്തതോടെ മൂന്നാം മോദി സര്‍ക്കാര്‍ ആകെ പരുങ്ങലിലായിരിക്കുന്നു.
പ്രതീക്ഷിച്ച മിന്നുന്ന വിജയമൊന്നും കിട്ടാതെ വന്നതോടെ മോദിയുടെ പ്രഭ മങ്ങിത്തുടങ്ങിയിരിക്കുന്നു.
കറന്‍സി നോട്ട് പിന്‍വലിക്കലും മണിപ്പൂരും അയോധ്യയും ഭരണഘടനയും ഉള്‍പ്പെടെ ഓരോ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരച്ചവരയില്‍ നിറുത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ അതിശക്തമായ സമ്മര്‍ദങ്ങളിലാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മുന്‍കാലങ്ങളിലേതുപോലെ ഭരണത്തില്‍ ജനവിരുദ്ധമായ ഒരു നീക്കവും പ്രതിപക്ഷം അനുവദിക്കില്ലെന്ന സാഹചര്യമാണുള്ളത്.
നീറ്റ് ചോദ്യപ്പേപ്പര്‍ വിവാദം നരേന്ദ്ര മോദിക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. നീറ്റ് ചോദ്യക്കടലാസ് ചോര്‍ച്ചയ്ക്കു ശേഷമായിരുന്നു ദേശീയതലത്തില്‍ തെരഞ്ഞെടുപ്പെങ്കില്‍ മോദിക്ക് ഇന്നത്തേതിനേക്കാള്‍ വലിയ നഷ്ടവും തോല്‍വിയും ജനവിധിയിലുണ്ടാകുമായിരുന്നു. മൂന്നാം മോദി സര്‍ക്കാരിന് ഇനിയും അഞ്ചു വര്‍ഷമാണ് മുന്നോട്ടുപോകാനുള്ളത്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ വെട്ടിമുറിക്കാനോ വിള്ളല്‍ വീഴ്ത്താനോ ബിജെപിക്കു സാധിക്കില്ല. ഈ സാഹചര്യം നിലനില്‍ക്കുവോളം ബിജെപി പത്മവ്യൂഹത്തില്‍ നന്നേ ക്ലേശിക്കുമെന്ന് തീര്‍ച്ചയാണ്,
ഇന്ത്യന്‍ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും ദുര്‍ബലപ്പെടുത്തുന്ന നയമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി അരോപിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും മതേതര ജനാധിപത്യവിശ്വാസികളും രാഹുല്‍ ഗാന്ധിയുടെ നിലപാടുകളെ പൂര്‍ണമായി പിന്‍തുണയ്ക്കുകയാണ്. ഒക്ടോബറില്‍ നാലു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക നിലവില്‍ മോദിക്കും അമിത് ഷായ്ക്കുമുണ്ട്.
ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബി.ജെ.പി അക്രമവും വിദ്വേഷവും വിതക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്നും അവര്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നുമാണ് രാഹുല്‍ ബി.ജെ.പിയെയും മോദിയെയും ലക്ഷ്യമിട്ട് പറഞ്ഞത്.
രാഹുലിന്റെ സാന്നിധ്യവും സംസാരവും ബിജെപിക്ക് അങ്ങേയറ്റം അസ്വസ്ഥതയാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ മാപ്പു പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തു. രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള മുന്നറിയിപ്പും നല്‍കി.
ബി.ജെ.പി ഇന്ത്യാ രാജ്യത്തെ ജനങ്ങളുടെ മനസില്‍ എത്രത്തോളം ഭയം നിറച്ചുവെന്ന് രാഹുല്‍ ചോദിച്ചു. രാമജന്‍മ ഭൂമിയായ അയോധ്യ ബി.ജെ.പിക്ക് മറുപടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ സൂചിപ്പിച്ചു. മാത്രവുമല്ല അയോധ്യയില്‍ മത്സരിക്കണോയെന്ന് മോദി രണ്ടുതവണ പരിശോധന നടത്തിയതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അയോധ്യയില്‍ മത്സരിക്കാന്‍ സാധിക്കുമോയെന്ന് പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സര്‍വേ നടത്തിയെന്നും മത്സരിക്കേണ്ടെന്ന് സര്‍വേ നടത്തിയവര്‍ പറഞ്ഞതോടെയാണ് പിന്‍മാറിയതെന്നും രാഹുല്‍ പറയുന്നു.
ഒരിടത്തും ഇടം കിട്ടാതെ വന്നപ്പോണ് മോദി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മത്സരിച്ചത്. വാരാണസിയില്‍ കടുത്ത മത്സരത്തില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അയോധ്യയില്‍ ക്ഷേത്ര ഉദ്ഘാടനത്തിന് അംബാനിയും അദാനിയും ഉണ്ടായിരുന്നു. എന്നാല്‍ അയോധ്യ നിവാസികള്‍ ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞത് മോദിയെയും അമിത് ഷായെയും വല്ലാതെ ചൊടിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























