ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചുള്ള മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി ജൂലൈ 26ന് നേരിട്ട് ഹാജരാകണം

ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചുള്ള മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി ജൂലൈ 26ന് നേരിട്ട് ഹാജരാകണമെന്ന് എം.പി-എം.എല്‍.എ കോടതി.
ഇന്നാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകേണ്ടിയിരുന്നതെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാനായില്ല. കോടതിയില്‍ ഹാജരായ രാഹുലിന്റെ അഭിഭാഷകന്‍ കാശി പ്രസാദ് ശുക്ല വാദം കേള്‍ക്കാനായി പുതിയ തീയതി ആവശ്യപ്പെടുകയായിരുന്നു.
അമിത് ഷാക്കെതിരായ ആക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ 2018ലാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബി.ജെ.പി നേതാവ് വിജയ് മിശ്രയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























