വീട്ടില്‍ കക്കൂസില്ലാത്തതിന് പിണങ്ങി തെലങ്കാനയില്‍ 17കാരി തീകൊളുത്തി മരിച്ചു

വീട്ടില്‍ കക്കൂസില്ലാത്തതില്‍ പരിഭവിച്ച് തെലങ്കാനയില്‍ 17കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലെ ഗുണ്ടല ഗ്രാമത്തിലാണ് സംഭവം.
ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയാണ് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്. ജോലിക്കായി മാതാപിതാക്കള്‍ പുറത്ത് പോയപ്പോഴാണ് സംഭവമെന്ന് എസ്.ഐ കെ.രാജ പറഞ്ഞു.
തോട്ടത്തില്‍ ജോലി ചെയ്യുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. സ്വന്തമായി കക്കൂസ് പണിയാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത അവര്‍ക്ക് തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ട സാഹചര്യമാണുള്ളത്.
കക്കൂസ് നിര്‍മ്മിക്കണമെന്ന് പെണ്‍കുട്ടി നേരത്തെ തന്നെ മാതാപിതാക്കളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. അടുത്ത വേനല്‍ക്കാലത്തേ പണിയാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടാകൂ എന്ന് മാതാപിതാക്കള്‍ അറിയിച്ചിട്ടും പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും എസ്.ഐ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























