രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗദീപ് ധന്‍കര്‍ ശനിയാഴ്ച തലസ്ഥാനത്തെത്തും...

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗദീപ് ധന്‍കര്‍ ശനിയാഴ്ച തലസ്ഥാനത്തെത്തും... അദ്ദേഹത്തിന്റെ സുരക്ഷ നടപടികള്‍ക്കായി പോലീസിന്റെ പ്രത്യേക ക്രമീകരണങ്ങള്‍ക്കുള്ള നടപടികള്‍ തുടങ്ങി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പന്ത്രണ്ടാമത് കോണ്‍വെക്കേഷനില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്. അദ്ദേഹത്തെ പത്‌നി സുധേഷ് ധന്‍കറും അനുഗമിക്കും.
ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതിയെ സര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിക്കുകയും അതേ തുടര്‍ന്ന് അദ്ദേഹം വലിയമലയിലെ ഐഐഎസ്ടിയില്‍ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും.
പകല്‍ മൂന്നിന് അദ്ദേഹം ഹെലികോപ്ടര്‍ മാര്‍ഗം കൊല്ലത്തേക്ക് പോകുകയും ഞായറാഴ്ച രാവിലെ 9.45 ന് തിരുവനന്തപുരം വിമാനത്താവളം വഴി അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























