ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്‌കോവിലെത്തും... റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം, യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര

ഈ മാസം 8,9 തീയതികളിലാണ് മോദി റഷ്യ സന്ദര്‍ശിക്കുക. ഓസ്ട്രിയ സന്ദര്‍ശിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങുക. നാല്‍പത് കൊല്ലത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓസ്ട്രിയന്‍ സന്ദര്‍ശനം.
ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെലെന്‍, ചാന്‍സലര്‍ കാള്‍ നെഹാമ്മെര്‍ എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുകയും ചെയ്യും. ഇന്ത്യയില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നുമുള്ള വ്യവസായികളുടെ യോഗത്തെ പ്രധാനമന്ത്രിയും കാള്‍ നെഹാമ്മെറും അഭിസംബോധന ചെയ്യും. മോസ്‌കോയിലെയും വിയന്നയിലെയും ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം
അതേസമയം മൂന്നാംവട്ടം അധികാരത്തിലെത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്.
https://www.facebook.com/Malayalivartha