Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?


ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..


കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..

നമോ 1 സൂപ്പര്‍ ഹിറ്റ്... വന്‍ജന പങ്കാളിത്തത്തോടെ ആവേശത്തിരമാല തീര്‍ത്ത് മുംബൈയില്‍ ടീം ഇന്ത്യയുടെ വിക്ടറി മാര്‍ച്ച്; വാംഖഡെയില്‍ വീരോചിത സ്വീകരണം; ടി20 വിശ്വ കിരീടത്തില്‍ തൊടാതെ മോദി, കാരണം അവ്യക്തം; പ്രധാനമന്ത്രിക്ക് 'നമോ 1' ജേഴ്സി സമ്മാനിച്ച് ടീം ഇന്ത്യ

05 JULY 2024 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!

ഇന്ത്യ ലോകകപ്പ് നേടിയതിന്റെ ആവേശത്തിലാണ്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകകപ്പില്‍ തൊടാത്തത് വലിയ ചര്‍ച്ചയാകുകയാണ്. ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ രാവിലെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ദില്ലിയില്‍ ഇറങ്ങിയ ടീമിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് ടീം മുംബൈയിലേക്ക് തിരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ താരങ്ങള്‍ക്ക് വിരുന്ന് നല്‍കി. രാവിലെ ആറുമണിക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് താരങ്ങളും കുടുംബാംഗങ്ങളും ഒഫീഷ്യല്‍സും ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

മോദിക്ക് 'നമോ 1' എന്നെഴുതിയ ജേഴ്സി സമ്മാനിച്ചാണ് ഇന്ത്യന്‍ ടീം പിരിഞ്ഞത്. താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാനും അദ്ദേഹം മറന്നില്ല. മാത്രമല്ല, ടീമിനൊപ്പവും അദ്ദേഹം ഫോട്ടോയെടുത്തു. ഇതിനിടെ വ്യത്യസ്തമായ മറ്റൊരു സംഭവം കൂടിയുണ്ടായി. ലോകകപ്പ് ട്രോഫിയില്‍ സ്പര്‍ശിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പകരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ എന്നിവരെ കിരീടം ഏല്‍പ്പിക്കുകയും മോദി അവരുടെ കൈകളില്‍ പിടിക്കുകയുമാണ് ചെയ്തത്.

അദ്ദേഹം എന്തുകൊണ്ട് ട്രോഫിയില്‍ സ്പര്‍ശിച്ചില്ലെന്നുള്ളതിന് വ്യക്തമായ കാരണമില്ല. ടീമിനോടും ട്രോഫിയോടുമുള്ള ബഹുമാന സൂചകമായി അദ്ദേഹം ചെയ്തതായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം. അത് അര്‍ഹതപ്പെട്ടവര്‍ തന്നെയാണ് പിടിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ നിന്ന് മനസിലാവുന്നത്. ടീമുകളും വ്യക്തികളും നേടുന്ന ട്രോഫികളും മെഡലുകളും അത് നേടിയവര്‍ മാത്രമേ സ്പര്‍ശിക്കാവൂ എന്ന അലിഖിത നിയമവും കണക്കിലെടുത്തിരിക്കാം. പകരം സ്‌ക്വാഡിനെ പ്രോത്സാഹിപ്പിക്കാനും മോദി മറന്നില്ല.

അതേസമയം ടീമംഗങ്ങളെ കാണാന്‍ അര്‍ദ്ധരാത്രിമുതല്‍ ആരാധകര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ലോകകപ്പുമായി രോഹിത് ശര്‍മയും സഞ്ജു സാംസണടക്കമുള്ള താരങ്ങളും പുറത്തിറങ്ങിയപ്പോള്‍ ആവേശം അണപൊട്ടി. 9 മണിയോടെ നഗരത്തിലെ സ്വകാര്യ ഹോട്ടലിലെത്തി വിശ്രമം, ഹോട്ടലിലും കേക്ക് മുറിച്ച് ആഘോഷം. കാത്ത് കാത്തിരുന്ന കപ്പിലല്‍ താരങ്ങള്‍ മുത്തമിടുന്ന ദൃശ്യങ്ങള്‍ ബിസിസിഐയും പങ്കുവച്ചു. പത്തരയോടെ ഹോട്ടലില് നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോയത്.

മുംബൈയെ ഇളക്കിമറിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്ടറി മാര്‍ച്ച് വന്‍ വിജയം. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ നടത്തിയ വിക്ടറി മാര്‍ച്ച് കാണാന്‍ ലക്ഷക്കണക്കിനാരാധകരാണ് മറൈന്‍ ഡ്രൈവിന്റെ ഇരുവശത്തുമായി തടിച്ചു കൂടിയത്. സൂചികുത്താന്‍ പോലും ഇടമില്ലാതെ തടിച്ചു കൂടി ആരാധകര്‍ക്കിടയിലൂടെ ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് മുന്നോട്ട് പോകാന്‍ പോലും പലപ്പോഴും ബുദ്ധിമുട്ടി.

വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച വിക്ടറി മാര്‍ച്ച് കനത്ത മഴയും ആരാധക ബാഹുല്യവും കാരണം തുടങ്ങാന്‍ ഏഴ് മണിയായി. മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ തുടങ്ങിയ മാര്‍ച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു. രോഹിത്തിന്റെ തോളില്‍ കൈയിട്ട് ബസിന്റെ മുന്നിലേക്ക് വന്ന വിരാട് കോലിയും രോഹിത്തിന്റെ കൈപിടിച്ച് ആരാധകരെ സാക്ഷിയാക്കി ഒരിക്കല്‍ കൂടി ലോകകപ്പ് കിരീടം ആകാശത്തേക്ക് ഉയര്‍ത്തി. ഇന്ത്യന്‍ ആരാധകര്‍ വര്‍ഷങ്ങളായി കാണാന്‍ കൊതിച്ച നിമിഷം. ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ പതാക വീശി മുന്നില്‍ നിന്നപ്പോള്‍ വിരാട് കോലിയും അക്‌സര്‍ പട്ടേലും റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമെല്ലാം ആരാധകര്‍ക്കൊപ്പം ആവേശത്തില്‍ പങ്കാളികളായി.

ബിസിസിഐ സെക്രട്ടറി ജയ് ഷായും വൈസ് പ്രസിഡന്റ് രാജിവ് ശുക്ലയും കളിക്കാര്‍ക്കൊപ്പം ടീം ബസിലുണ്ടായിരുന്നു. വിക്ടറി മാര്‍ച്ചിനുശേഷം ആരാധകരെക്കൊണ്ട് നിറഞ്ഞ വാംഖഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് താരങ്ങളെ ആദരിച്ചു. വാംഖഡെയിലെ ആയിരക്കണക്കിന് ആരാധകര്‍ക്കുനേരെ ലോകകപ്പ് ഉയര്‍ത്തിക്കാട്ടി ഹാര്‍ദ്ദിക് തന്നെ കൂവിയവരോട് മധുരമായി പ്രതികാരം വീട്ടി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (3 minutes ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (11 minutes ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (28 minutes ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (37 minutes ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (1 hour ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (2 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (2 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (3 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (3 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (3 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (4 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (4 hours ago)

Malayali Vartha Recommends