വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി ബുധനാഴ്ച അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) .
വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന അസോസിയേഷൻ യോഗത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സൂചകമായി ഒരു ദിവസം ഹോട്ടലുകൾ അടച്ചിടാൻ തീരുമാനമെടുത്തത്. വാണിജ്യ പാചകവാതകത്തിന് സബ്സിഡി അനുവദിക്കുക, ആവശ്യാനുസരണം ഇന്ധനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷൻ പ്രധാനമായും മുന്നോട്ടുവെക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഹോട്ടലുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് പ്രായോഗികമായി അസാധ്യമാണെന്നും ഇത് ഉപഭോക്താക്കളെ വലിയ രീതിയിൽ ബാധിക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























