രാഹുല്‍ഗാന്ധി ഹാഥ്‌റസില്‍ .... പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട 121 പേര്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ ഹാഥറസിലെത്തി

രാഹുല്‍ഗാന്ധി ഹാഥ്‌റസില്‍ .... പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട 121 പേര്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ ഹാഥറസിലെത്തി.
ദുരന്തസ്ഥലം സന്ദര്‍ശിക്കുന്ന രാഹുല്‍, മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യും. ഇന്നലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുല്‍ ഹാഥറസ് സന്ദര്‍ശിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.
അതേസമയം, കൂട്ടമരണവുമായി ബന്ധപ്പെട്ട് ആറു പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചടങ്ങിന്റെ സംഘാടക സമിതിയില്‍ ഉണ്ടായിരുന്ന നാല് പുരുഷന്മാരും രണ്ട് സ്തീകളുമാണ് അറസ്റ്റിലായത്. പ്രധാന പ്രതിയായ ചടങ്ങിന്റെ 'മുഖ്യ സേവദാര്‍' ദേവ്പ്രകാശ് മധുകര്‍ ഒളിവിലാണ്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ജഗദ്ഗുരു സാകര്‍ വിശ്വഹരി എന്ന ഭോലെ ബാബയുടെ നേതൃത്വത്തില്‍ ഹാഥറസില്‍ നടന്ന പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 121 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 ഓളം പേര്‍ക്ക് പരിക്കുണ്ട്. മരിച്ചവരില്‍ നാലു പേരൊഴികെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്്. നാല് ഹരിയാന സ്വദേശികളും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമൊഴികെ ബാക്കിയെല്ലാം ഉത്തര്‍പ്രദേശിലുള്ളവരാണ്.
https://www.facebook.com/Malayalivartha

























