ഒന്നിനു പിറകെ ഒന്നായി... ഛത്തീസ്ഗഡില്‍ കിണറ്റിലിറങ്ങിയ അഞ്ചു പേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു...

ഒന്നിനു പിറകെ ഒന്നായി... ഛത്തീസ്ഗഡില്‍ കിണറ്റിലിറങ്ങിയ അഞ്ചു പേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു. ഛത്തീസ്ഗഡിലെ ചമ്പ ജില്ലയിലാണ് സംഭവം. കിണറ്റില്‍ വീണ തടിക്കഷണം എടുക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
രാമചന്ദ്ര ജെയ്സ്വാള്‍, രമേഷ് പട്ടേല്‍, രാജേന്ദ്ര പട്ടേല്‍, ജിതേന്ദ്ര പട്ടേല്‍, തികേശ്വര്‍ ചന്ദ്ര എന്നിവരാണ് മരിച്ചത്. കിണറ്റില്‍ വീണ തടിക്കഷണം എടുക്കാനായി രാമചന്ദ്ര ജെയ്സ്വാള്‍ ഇറങ്ങിയതോടെയാണ് സംഭവത്തിന് തുടക്കമായത്.
കിണറ്റിലെ വിഷവാതകം ശ്വസിച്ച രാമചന്ദ്ര ജെയ്സ്വാള്‍ ബോധരഹിതനായി വീഴുകയായിരുന്നു. ശബ്ദമൊന്നും കേള്‍ക്കാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി തീര്‍ന്നു. ഓടിയെത്തിയവര്‍ രക്ഷപ്പെടുത്താനായി ഒന്നിനു പിറകെ ഒന്നായി കിണറ്റിലിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha
























