ഛിന്നഗ്രഹങ്ങളെ പൊതുവേ മനുഷ്യന്‍ ഭയക്കുന്ന കാര്യമാണ്...നാസ അടക്കമുള്ളവര്‍ ഭീമാകാരനായ ഛിന്നഗ്രഹങ്ങളെ അത്യന്തം ഗൗരവത്തോടെ നിരീക്ഷിക്കാറുണ്ട്...ഭൂമിക്ക് പ്രതിരോധ സംവിധാനങ്ങള്‍ നാസ അടക്കമുള്ളവര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്...

ഛിന്നഗ്രഹങ്ങളെ പൊതുവേ മനുഷ്യന്‍ ഭയക്കുന്ന കാര്യമാണ്. അത്തരത്തിലുള്ള വാർത്തകൾ നിരവധി വരാറുണ്ട്. അതുകൊണ്ട് തന്നെ നാസ അടക്കമുള്ളവര്‍ ഭീമാകാരനായ ഛിന്നഗ്രഹങ്ങളെ അത്യന്തം ഗൗരവത്തോടെ നിരീക്ഷിക്കാറുണ്ട്. അപോഫിസ് എന്ന ഭീമാകാരനായ ഛിന്നഗ്രഹം അതുപോലൊന്നാണ്. 2029 ഏപ്രില്‍ പതിമൂന്ന് ഇവ ഭൂമിക്ക് വെറും 370 മീറ്റര്‍ മാത്രം ദൂരവ്യത്യാസത്തില്‍ കടന്നുപോകും. 2036ല്‍ ഇവ വീണ്ടുമെത്തും.പലപ്പോഴും നമ്മുടെ ശാസ്ത്രജ്ഞർ തന്നെ മുന്നറിയിപ്പുകൾ തരാറുണ്ട്. പത്ത് കിലോമീറ്ററോ അതിലധികമോ നീളമുള്ള ഛിന്നഗ്രഹങ്ങളെല്ലാം അപകടഭീഷണി ഉയര്‍ത്തുന്നതാണ്. ഇവ ഇടിച്ചാല്‍ ഭൂമിയിലെ സകല ജീവജാലങ്ങളും ഇലാതായി പോകും.
ഇത്തരമൊരു വിസ്‌ഫോടനമാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായത്. ഭൂമിക്ക് പ്രതിരോധ സംവിധാനങ്ങള്‍ നാസ അടക്കമുള്ളവര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഐഎസ്ആര്‍ഒയും ഈ ഉത്തരവാദിത്തം ഇപ്പോള്‍ ഏറ്റെടുക്കാന്‍ പോവുകയാണ്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഐഎസ്ആര്‍ഒ അധ്യക്ഷനായ സോമനാഥിന് പറയാനുള്ളത്.നമ്മുടെ ശരാശരി ആയുസ്സ് 70നും 80നും ഇടയ്ക്കാണ്. ഇത്തരം ദുരന്തങ്ങള്‍ ചിലപ്പോള്‍ നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ കണ്ടെന്ന് വരില്ല. അതുകൊണ്ടാണ് ഇവയൊന്നും നടക്കില്ലെന്ന് പറയാന്‍ കാരണം. വളരെ ലഘുവായി ഇതിനെ കാണുന്നത് കൊണ്ടാണിത്. പ്രപഞ്ചത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചിരുന്നുവെന്ന് കാണാമെന്ന് സോമനാഥ് പറഞ്ഞു.
ബഹിരാകാശത്തെത്തി ഈ ഛിന്നഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കണം. നേരത്തെ കൈനറ്റിക് ഇംപാക്ടര്‍ സാങ്കേതിവിദ്യ വിജയകരമായി വിക്ഷേപിക്കുകയും മടങ്ങി വരികയും ചെയ്തിരുന്നു. ഛിന്നഗ്രഹങ്ങളില്‍ നിന്ന് സാമ്പിള്‍ നേരത്തെ ശേഖരിച്ചിരുന്നു.ഇത്തരം പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് ഇസ്രൊയും നടപടികള്‍ ആരംഭിച്ചതായി സോമനാഥ് പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത് പൂര്‍ണമായും നിങ്ങള്‍ക്ക് കാണാനാവും. ഇന്ത്യ ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച് നിന്നാണ് ഇവയെ നേരിടേണ്ടത്. ടെക്‌നിക്കല്‍-പ്രോഗ്രാം മികവുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും സോമനാഥ് പറഞ്ഞു.അതുകൊണ്ട് തന്നെ ഭീതി വേണ്ട എന്നാണ് നമ്മുടെ ശാശ്ത്രജ്ഞർ പറഞ്ഞു വയ്ക്കുന്നത്.
https://www.facebook.com/Malayalivartha
























