അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാന്‍ അവസരം. ..

അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാന്‍ അവസരം. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല.
എന്നാല്‍, എന്റോള്‍ ചെയ്യപ്പെടുമ്പോള്‍ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസ്സിലും 15-ാം വയസ്സിലും ബയോമെട്രിക്സ് നിര്‍ബന്ധമായും ചേര്‍ക്കണം. അഞ്ചാം വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭ്യമാകുകയുള്ളൂ.
അല്ലാത്തവര്‍ക്ക് 100 രൂപ നിരക്ക് ഈടാക്കും. അഞ്ചു വയസ്സിലെ പേര് ചേര്‍ക്കല്‍, നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ എന്നീ സേവനങ്ങള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും മറ്റ് ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും.
കേരളത്തില്‍ ആധാറിന്റെ നോഡല്‍ ഏജന്‍സിയായി സംസ്ഥാന ഐടി മിഷനെയാണ് സംസ്ഥാന സര്‍ക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും നിശ്ചയിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























